ത്തറിൽ ഷോപ്പുകളിൽ ജനങ്ങളെ പറ്റിക്കുന്ന വിധത്തിലുള്ള വ്യാജ ഓഫറുകളും വിലകുറവും നല്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി വരുന്നു.വില കൂടിയ സമ്മാനങ്ങളും വിലക്കിഴിവും പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകർഷിക്കുന്ന സ്ഥാപനങ്ങളിൽ നിയമ ലംഘനങ്ങൾ കണ്ടെത്താൻ വ്യാപകമായ പരിശോധനകളും ആരംഭിച്ചിട്ടുണ്ട്.

ഖത്തറിൽ നല്ലൊരു വിഭാഗം കടകളിലും സാധനങ്ങൾ ഒറിജിനൽ വിലയ്ക്കല്ല അടിസ്ഥാന വില നിർണ്ണയിച്ചിരിക്കുന്നതെന്ന് വ്യാപകമായ പരാതി ഉയരുന്നുണ്ട്. യഥാർത്ഥ വില ഉപഭോക്താക്കളിൽ നിന്നു മറച്ചുവച്ച് ആകർഷകമായ സമ്മാനങ്ങളും വിലക്കിഴിവും പ്രഖ്യാപിക്കുന്ന നിരവധി സ്ഥാപനങ്ങളിൽ വാണിജ്യ മന്ത്രാലയം കഴിഞ്ഞ ദിവസങ്ങിൽ പരിശോധന നടത്തിയിരുന്നു.

വിലകുറവിന്റെ പേരിൽ വ്യാജ വിലകൾ കാണിച്ച് ജനത്തേ പറ്റിക്കുന്ന സ്ഥാപനങ്ങൾക്ക് നിരോധനം വരും. ഇത്തരക്കാർക്ക് പിന്നീട് 3വർഷത്തേക്ക് ഡിസ്‌കൗണ്ട് സെയിലുകൾ നടത്താനോ അതുമായി ബന്ധപ്പെട്ട ബോർഡുകളോ പരസ്യങ്ങളോ പ്രദർശിപ്പിക്കാനും സാധിക്കില്ല.വഞ്ചനാ കുറ്റത്തിനു ക്രിമിനൽ കേസും കട ഉടമകൾക്കെതിരെ ഉണ്ടാകും. കുറ്റകൃത്യം വീണ്ടും തുടർന്നാൽ കടകൾ പൂട്ടിക്കും. ഇതിന്റെ ഭാഗമായി നിയമ ലംഘനം കണ്ടെത്തിയ രാജ്യത്തെ മൂന്നു ഷോപ്പിങ് മാളുകളുടെ ഡിസ്‌കൗണ്ട് സെയിൽ സംവിധാനം അധികൃതർ റദ്ദാക്കി. ഈ സ്ഥാപനങ്ങൾക്ക് അയ്യായിരം റിയാൽപിഴയും ചുമത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളുടെ പേരും മറ്റു വിശദാംശങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല.

ഡിസ്‌കൗണ്ട് നൽകുന്നതും അല്ലാത്തുമായ വസ്തുക്കൾ തരംതിരിച്ചു വെക്കാത്തതാണ് പ്രധാന വീഴ്ചയായി പരിശോധനയിൽ കണ്ടെത്തിയത്. ഇത് പലപ്പോഴും ഇടപാടുകാർക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നതായി പരാതി ഉയർന്നിരുന്നു. ഉപഭോക്താക്കളെ ആകർഷിക്കാനായി ചില സ്ഥാപനങ്ങൾ ഉല്പന്നങ്ങളുടെ വിലയിൽ എൺപത് ശതമാനത്തിൽതാഴെ വിലക്കിഴിവ് പ്രഖ്യാപിച്ചതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത് 1984 ലെ മന്ത്രാലയ നിയമം അഞ്ചാം അനുച്ചേദമനുസരിച്ച് നിയമ ലംഘനമാണ്.

സാധനങ്ങൾ പ്രമോഷനിലൂടെ വാങ്ങുമ്പോൾ അവയുടെ യഥാർത്ഥ വില ശ്രദ്ധിക്കാൻ ഉപഭോക്തൃ മന്ത്രാലം ജനങ്ങളോട് ആവശ്യപ്പെട്ടു. യഥാർത്ഥ വിലയും വിലക്കുറവും തമ്മിൽതട്ടിച്ച് നോക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു .ഖത്തറിലെ നിയമമനുസരിച്ച് പ്രൊമോഷൻ വിൽപ്പനകൾക്ക് വാണിജ്യ മന്ത്രാലയത്തിൽ നിന്നും പ്രത്യേകം അനുമതി ലഭിക്കേണ്ടതുണ്ട്.