- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഖത്തർ പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കുന്നു; പുതിയ നോട്ടുകളെത്തുക ദേശീയ ദിനത്തോടനുബന്ധിച്ച്
ദോഹ: ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തർ പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കുന്നു. ഖത്തർ സെൻട്രൽ ബാങ്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ കറൻസിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞായറാഴ്ച നടക്കുന്ന വാർത്താ സമ്മേളനത്തിൽ അറിയിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.
1973ലാണ് ഖത്തരി റിയാലിന് തുടക്കം കുറിച്ചത്. ആദ്യമായി പുറത്തിറക്കിയത് 1,5,10,100,500 എന്നീ കറൻസികളായിരുന്നു. 500 റിയാലിന്റെ നാലാം പതിപ്പിലാണ് ഫാൽക്കൺ പക്ഷിയുടെ ചിത്രവും ദോഹയിലെ ഖത്തർ റോയൽ പാലസും ചേർത്ത് പുതിയ കറൻസി പുറത്തിറക്കിയത്. ഫോയിൽ വിൻഡോയുള്ള കറൻസി പുറത്തിറക്കിയതും ഈ ഘട്ടത്തിലായിരുന്നു.
മറുനാടന് ഡെസ്ക്
Next Story