- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Qatar
- /
- Association
തൊഴിലാളികള്‍ക്ക് ആശ്വാസമായി സ്റ്റുഡന്റ്‌സ് ഇന്ത്യയുടെ ''സിഖായ സമ്മര്‍ സിപ്പ്''
ദോഹ: സഫാരി ഗ്രൂപ്പിന്റെ സഹകരണത്തോടെ സ്റ്റുഡന്റ്‌സ് ഇന്ത്യ ഖത്തര്‍ ''സിഖായ സമ്മര്‍ സിപ്പ്'' വിജയകരമായി സംഘടിപ്പിച്ചു. ഖത്തറിലെ കടുത്ത വേനല്‍ക്കാലത്ത് പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്നതോടൊപ്പം വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യ പ്രതിബദ്ധതയും സേവനമനോഭാവവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും സ്റ്റുഡന്റ്‌സ് ഇന്ത്യ 'സിഖായ' സംഘടിപ്പിക്കാറുണ്ട്.
വളണ്ടിയര്‍മാര്‍ വിവിധ സ്ഥലങ്ങളില്‍ ലഘുഭക്ഷണം എത്തിച്ച് തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു. നൂറുകണക്കിന് തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
സ്റ്റുഡന്റ്‌സ് ഇന്ത്യ ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് അമീന്‍ സബക്, കേന്ദ്ര കോര്‍ഡിനേറ്റര്‍ ഷാജഹാന്‍ കരീം, സോണല്‍ കോര്‍ഡിനേറ്റര്‍മാരായ അബ്ദുല്‍ ഷുക്കൂര്‍, അഷ്റഫ് മീരാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തൊഴിലാളികളുടെ നിരന്തരമായ സമര്‍പ്പണത്തെയും അധ്വാനത്തെയും അംഗീകരിക്കുകയും അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നതിന്റെ പ്രതീകമാണ് ഇത്തരം ചുവടുവെപ്പുകളെന്ന് സംഘാടകര്‍ പറഞ്ഞു.