ദോഹ: ഇന്നലെ നമ്മെ വേര്‍പിരിഞ്ഞ ഖത്തറിലെ പ്രമുഖ വ്യവസായിയും, കലാ കായിക സാംസ്‌കാരിക രംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന ഈസക്ക എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പ്രിയപ്പെട്ട കെ. മുഹമ്മദ് ഈസയുടെ വിയോഗത്തില്‍ സി.ഐ.സി. ഖത്തര്‍ കേന്ദ്ര കമ്മറ്റി അനുശോചനം അറിയിച്ചു.

സമൂഹത്തില്‍ എല്ലാവരെയും ചേര്‍ത്ത് പിടിക്കുകയും അവരുടെയൊക്കെ സ്‌നേഹഭാജനമാവുകയും ചെയ്യുക എന്നത് അപൂര്‍വ്വ വ്യക്തിത്വങ്ങളില്‍ മാത്രം കാണുന്ന സ്വഭാവ മഹിമയാണ്. ഈസക്കയുടെ മരണവുമായി ബന്ധപ്പെട്ട് ഇന്നലെ സോഷ്യല്‍ മീഡിയയില്‍ കണ്ട അഭൂതപൂര്‍വ്വമായ അനുശോചന പ്രവാഹം അദ്ദേഹത്തില്‍ ഉണ്ടായിരുന്ന ഈ പ്രത്യേക സ്വഭാവം വിളിച്ചോതുന്നു.

നാലു പതിറ്റാണ്ടോളം കാത്തുസൂക്ഷിച്ച സ്‌നേഹ ബന്ധമാണ് അദ്ദേഹവുമായി സി.ഐ.സി (മുന്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍) ക്കുള്ളത് എന്ന് അനുശോചനത്തില്‍ എടുത്തുപറഞ്ഞു.

പരേതന്റെ പരലോക മോക്ഷത്തിനായും കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും സമാശ്വാസത്തിനായും പ്രാര്‍ഥിക്കുന്നതായി സി ഐ സി അറിയിച്ചു.