ദോഹ : ഫത്തഹ് അലിഖാന്‍ ടിപ്പു എന്ന ടിപ്പു സുല്‍ത്താന്റെ ചരമ ദിനത്തോടനുബന്ധിച്ച് തനിമ ഖത്തര്‍ - റയ്യാന്‍ സോണ്‍ ടിപ്പു 'സുല്‍ത്താന്‍ ഓര്‍മകളിലൂടെ' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. തനിമ റയ്യാന്‍ സോണല്‍ ഡയറക്ടര്‍ റഫീഖ് തങ്ങള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോക്ടര്‍ ഷഫീഖ്, വി.കെ. മുഹ്സിന്‍, സുഹൈല്‍ ചേരട എന്നിവര്‍ വിവിധ തലക്കെട്ടുകളില്‍ നിന്നു കൊണ്ട് ടിപ്പു സുല്‍താനെ കുറിച്ച് സംസാരിച്ചു.

സൈനുദ്ധീന്‍, ആരിഫ് സി.കെ. എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ പങ്ക് വെച്ചു. തനിമ റയ്യാന്‍ സോണ്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.