- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Qatar
- /
- Association
ഹിജ്റ അനുസ്മരണ സംഗമങ്ങള്‍ സംഘടിപ്പിച്ചു
ദോഹ: ഹിജ്റ പുതുവര്‍ഷത്തോടനുബന്ധിച്ച് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാന്‍, ദോഹ സോണുകള്‍ അനുസ്മരണ സദസ്സുകള്‍ സംഘടിപ്പിച്ചു.
പ്രതീക്ഷയാണ് ഹിജ്റ' എന്ന തലക്കെട്ടില്‍ സി.ഐ.സി റയ്യാന്‍ സോണല്‍ സെന്ററില്‍ വെച്ച് നടന്ന പരിപാടിയില്‍ റയ്യാന്‍ സോണ്‍ പ്രസിഡന്റ്ടി.കെ. സുധീര്‍ മുഖ്യപ്രഭാഷണം
നിര്‍വഹിച്ചു. ഉമ്മര്‍ പൊന്നാനി അധ്യക്ഷത വഹിച്ചു. ഇസ്മായില്‍ മുനഫര്‍ തങ്ങള്‍ ഖുര്‍ആന്‍ പാരായണം നടത്തി. മുസ്തഫ കണ്ണൂര്‍ സ്വാഗതം പറഞ്ഞു. ഷമീം കണ്ണൂര്‍, ഹാഷിം എന്നിവര്‍ സംസാരിച്ചു. ഇക്ബാല്‍, സിദ്ദീഖ് എന്നിവര്‍ നേതൃത്വം നല്‍കി.
'ഹിജ്‌റ - വിശ്വാസവും മനോധൈര്യവും നിറഞ്ഞ ദൈവികയാത്ര' എന്ന തലക്കെട്ടില്‍ സി.ഐ.സി ദോഹ സോണ്‍ മന്‍സൂറ ഹാളില്‍ നടത്തിയ സംഗമത്തില്‍ യാസിര്‍ അറഫാത്ത് മുഖ്യപ്രഭാഷണം നിര്‍വഹിച്ചുസോണല്‍ പ്രസിഡന്റ് ബഷീര്‍ അഹ്മദ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ പി.വി ഖുര്‍ആന്‍ പാരായണം നടത്തി. സിനൂന്‍ നന്ദി പറഞ്ഞു. സെക്രട്ടറി ജഅഫര്‍ പരിപാടി നിയന്ത്രിച്ചു.