ദോഹ: ദോഹ അല്‍ മദ്‌റസ അല്‍ ഇസ്ലാമിയയിലെ വേനലവധിക്കു ശേഷമുള്ള ക്ലാസ്സുകള്‍ സെപ്റ്റംബര്‍- 12 ന് ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. നിലവിലെ അധ്യയന വര്‍ഷ ത്തേക്കുള (2025- 2026) അഡ്മിഷന്‍ തുടരുന്നതായി അദ്ദേഹം അറിയിച്ചു. ഖത്തറിലെ പ്രവാസി മലയാളി വിദ്യാര്‍ഥി സമൂഹത്തിന്റെ മത - ധാര്‍മിക ശിക്ഷണ രംഗത്ത് നാല് പതിറ്റാണ്ടോളമായി സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന, നിലവില്‍ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മദ്‌റസയില്‍ KG മുതല്‍ 10 വരെ ക്ലാസുകളിലാണ് അധ്യയനം നടക്കുന്നത്.

അബൂഹമൂറില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസയില്‍ കെ. ജി മുതല്‍ 6 വരെ ക്ലാസ്സുകളിലേക്ക് ശനിയാഴ്ചയും (രാവിലെ 8:30 മുതല്‍ ഉച്ച 2 വരെ), 7, 8 ക്ലാസ്സുകളിലേക്ക് വെള്ളി (രാവിലെ 8 മുതല്‍ 10 വരെ), ശനി (രാവിലെ 8:30 മുതല്‍ ഉച്ച 2 വരെ) ദിവസങ്ങളിലും 9, 10 ക്ലാസ്സുകളിലേക്ക് വെള്ളിയാഴ്ചകളിലുമാണ് (രാവിലെ 8 മുതല്‍ 10 വരെ) അധ്യയനം നടക്കുന്നത്.

ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, അറബി ഭാഷ, ഇസ്ലാമിക ചരിത്രം, ഇന്ത്യന്‍ / കേരള മുസ്ലിം ചരിത്രം തുടങ്ങിയവക്ക് പുറമെ പ്രാഥമിക തലത്തില്‍ മലയാള ഭാഷാ പഠനത്തിനും മദ്‌റസാ പാഠ്യക്രമത്തില്‍ പ്രാധാന്യം നല്‍കി വരുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉയര്‍ന്ന അക്കാദമിക യോഗ്യതയുള്ള പരിചയസമ്പന്നരായ അധ്യാപകരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. മിതമായ ട്യൂഷന്‍ ഫീ മാത്രം ഈടാക്കി ഹിക്മ ടാലന്റ് സെര്‍ച്ച് എക്‌സാം അടക്കമുള്ള വൈവിധ്യമാര്‍ന്ന കോ കരിക്കുലര്‍ ആക്റ്റിവിറ്റികള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കുന്ന മദ്‌റസയില്‍ ദോഹയിലെ വിവിധ ഭാഗങ്ങളിലേക്ക് ഫ്രീ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യം ലഭ്യമാണ്. കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യത്തോടെ സ്‌പെഷെല്‍ ക്ലാസ്സുകളും ലഭ്യമാണ്. വിവിധ ക്ലാസ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് വെള്ളി (8 am - 9: 30 am), ശനി (8:30 am - 1:30 pm) ദിവസങ്ങളില്‍ മദ്‌റസ ഓഫീസിലെത്തി പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് 55839378 നമ്പറില്‍ ബന്ധപ്പെടാം.