ദോഹ : മലയാള സാഹിത്യ ലോകത്തെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ചരമദിനത്തോടനുബന്ധിച്ച് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാന്‍ സോണ്‍ അനുസ്മരണം സംഘടിപ്പിച്ചു. ബഷീര്‍ ഓര്‍മകളിലൂടെ എന്ന തലക്കെട്ടില്‍ നടന്ന പരിപാടിയില്‍ തനിമ റയ്യാന്‍ സോണ്‍ ഡയറക്ടര്‍ മുഹമ്മദ് റഫീഖ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. സുധീര്‍ ടി.കെ. സുഹൈല്‍ എ, സുബുല്‍ അബ്ദുല്‍ അസീസ്, സുഹൈല്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. റയ്യാന്‍ സോണല്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍ എം. എം. സ്വാഗതം പറഞ്ഞു