- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Qatar
- /
- Association
കാമ്പസ് ലീഗ് ഖത്തര്‍ ഫുട്ബോളിനു ഉജ്വല പരിസമാപ്തി , മുക്കം എം.എ.എം.ഒ കോളേജ് ഖത്തര്‍ അലുംനി ജേതാക്കള്‍
ദോഹ: ഖത്തര്‍ സ്റ്റാര്‍സ് ലീഗ് (QSL) മുഖ്യ സ്‌പോണ്‍സറായ മുക്കം എം.എ.എം.ഒ കോളേജ് അലുംനി ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച പ്രഥമ കാമ്പസ് ലീഗ് ഫുട്‌ബോളില്‍ ആതിഥേയര്‍ക്ക് കിരീടം. കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ആതിഥേയരായ മുക്കം എം.എ.എം.ഒ ഖത്തര്‍ അലുംനി ടീം പരാജയപ്പെടുത്തിയത്.ഖത്തറിലേ പന്ത്രണ്ടു കോളേജ് അലുമ്നിയുടെ മികച്ച ടീമുകള്‍ തമ്മില്‍ മാറ്റുരച്ച മേള നാട്ടിലെ സെവന്‍സ് ഫുട്‌ബോള്‍ ആവേശത്തിന്റെ പുനരാവിഷ്‌കാരം കൂടിയായി മാറി .
മേളയിലെ വിജയികള്‍ക്ക് ഖത്തര്‍ സ്റ്റാര്‍സ് ലീഗിന്റെ കമ്മ്യുണിറ്റി റിലേഷന്‍ തലവന്‍ നാസര്‍ മുബാറക് അല്‍ കുവാരി ട്രോഫികള്‍ സമ്മാനിച്ചു. വരും വര്‍ഷങ്ങളിലും കാമ്പസ് ലീഗ് ടൂര്‍ണമെന്റിന് എല്ലാവിധ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ. പി. അബ്ദുറഹിമാന്‍, സംഘാടക സമിതി ചെയര്‍മാന്‍ അഷ്റഫ് ബ്രില്ല്യന്റ്, കണ്‍വീനര്‍ ഷംസു കൊടുവള്ളി,ചീഫ് കോര്‍ഡിനേറ്റര്‍ ഫാരിസ് ലൂപ് മീഡിയ, പ്രസിഡന്റ് ഇല്ല്യാസ് കെന്‍സ, ഷാഫി ചെറൂപ്പ, ലബീബ് പാഴൂര്‍, ജാബിര്‍ പന്നൂര്‍, മെഹ്ഫില്‍ ,ജാബിര്‍ ചെറുവാടി, അബ്ബാസ് മുക്കം, അമീന്‍ എം. എ, ഷാഹിദ്, ജലീല്‍, ഹര്‍ഷാദ്, സുബൈര്‍, ഹാരിസ്, മുഹമ്മദ് ചെറുവാടി ,അഫ്‌സല്‍ കൊടുവള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ക്യാമ്പസ് ലീഗിനോട് അനുബന്ധിച്ചു കുട്ടില്‍കള്‍ക്കുള്ള കളറിംഗ് മത്സരത്തിന് ദൗലത്, സജ് ന സലീം, ഷാജില, ഷബാന, ഷഫീല, ഫസ് ന തുടങ്ങിയവരും മാര്‍ച്ച് പാസ്‌ററ് ഷമീര്‍ ചേന്ദമങ്ങല്ലൂര്‍ , നിഷാദ്, അഫ്‌സല്‍ മാവൂര്‍ തുടങ്ങിയവരും നേതൃത്വം നല്‍കി വിവിധ സ്‌പോണ്‍സര്‍മാരുടെ പ്രതിനിധികളും പങ്കെടുത്തു. സെക്രട്ടറി ഇര്‍ഷാദ് ചേന്ദമംഗല്ലൂര്‍ നന്ദി പറഞ്ഞു.