- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Qatar
- /
- Association
ശാന്തിനികേതന്‍ മദ്‌റസ - വക്റ, സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ദോഹ : അല്‍ മദ് റസ അല്‍ ഇസ് ലാമിയ ശാന്തിനികേതന്‍, വക് റ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.92 ശതമാനം മാര്‍ക്കോടെ ആയിഷ മെഹ്റിന്‍ സിവി ഒന്നാം റാങ്കും 87 ശതമാനം മാര്‍ക്ക് നേടി ഈമാന്‍ ഷമീം രണ്ടാം റാങ്കും, 84 ശതമാനം മാര്‍ക്കോടെ അസ മുഹമ്മദ് സാലിം മൂന്നാം റാങ്കും കരസ്ഥമാക്കി.
ഏപ്രില്‍ മാസത്തില്‍ നടത്തിയ പരീക്ഷയില്‍ നൂറു ശതമാനമാണ് വിജയം.ഒന്നാം റാങ്കു നേടിയ ആയിഷ മെഹ്റിന്‍ കോഴിക്കോട് ജില്ലയിലെ കുറ്റിച്ചിറ സ്വദേശിയും ഖത്തര്‍ അലൂമിനിയം എക്‌സ്ട്രഷന്‍ കമ്പനിയില്‍ ജീവനക്കാരനുമായ മഖ്ബൂലിന്റെയും ശാന്തിനികേതന്‍ അല്‍ മദ് റസ അല്‍ ഇസ് ലാമിയ അധ്യാപികയായ ശബാന മഖ്ബൂലിന്റെയും മകളാണ്.
രണ്ടാം റാങ്ക് നേടിയ ഈമാന്‍ ഷമീം പാലക്കാട് ജില്ലയിലെ മുടപ്പല്ലൂര്‍ സ്വദേശിയും ഖത്തര്‍ കെമിക്കല്‍ കമ്പനി ജീവനക്കാരനുമായ മുഹമ്മദ് ശമീമിന്റെയും ജംഷീദയുടെയും മകളാണ്. മൂന്നാം റാങ്ക് നേടിയ അസ മുഹമ്മദ് സാലിം കോഴിക്കോട് ജില്ലയിലെ കൊടുവള്ളി സ്വദേശിയും വാട്ടര്‍ ട്രേഡിങ്ങ് കമ്പനി ജീവനക്കാരനുമായ മുഹമ്മദ് സാലിമിന്റെയും സജ് ന യുടെയും മകളാണ്.
40 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.ഉന്നത വിജയം നേടുകയും സെക്കണ്ടറി തല മദ്രസ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ചെയ്ത മുഴുവന്‍ വിദ്യാര്‍ഥികളെയും സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രസിഡണ്ട് ടി കെ കാസിം, വിദ്യാഭ്യാസ വിഭാഗം മേധാവി അര്‍ഷദ് ഇ വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ മുഈനുദീന്‍ ,പി ടി എ പ്രസിഡണ്ട് അസ്ഹര്‍ അലി, പ്രിന്‍സിപ്പാള്‍ എം. ടി. ആദം എന്നിവര്‍ അഭിനന്ദിച്ചു .
വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും കോണ്‍വക്കേഷന്‍ സെറിമണിയും അടുത്ത മാസം നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു .സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി യുടെ മേല്‍ നോട്ടത്തില്‍ ബര്‍വ വില്ലേജിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിലാണ് മദ്‌റസ പ്രവര്‍ത്തിക്കുന്നത് .
കൂടുതല്‍ വിവരങ്ങള്‍ക്ക് 55703766 , 70215152 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്