ദോഹ: സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഹജജ്-ഉംറ സെല്ലിന്റെ ആഭിമുഖ്യത്തില്‍ മലയാളി ഹാജിമാര്‍ക്കായി ഹജ്ജ് പഠനക്യാമ്പ് സംഘടിപ്പിച്ചു.

'ഹജ്ജിന്റെ ആത്മാവ്' എന്ന വിഷയത്തില്‍സി.ഐ.സി വൈസ് പ്രസിഡന്റ്ഹബീബുറഹ്മാന്‍ കിഴിശ്ശേരി സംസാരിച്ചു.'ഹജ്ജ് പ്രായോഗിക പഠനം' എന്ന സെഷന്‍പി.പി. അബ്ദുറഹീം നയിച്ചു.

സര്‍ക്കാര്‍ ഹജ്ജ് കമ്മിറ്റി വഴി പോകുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും സംശയനിവാരണവും നിര്‍വഹിച്ചുകൊണ്ട്കേരള ഹജ്ജ് കമ്മിറ്റി ട്രെയിനര്‍ടി.കെ.പി. മുസ്തഫ സദസ്സുമായി സംവദിച്ചു.സി.ഐ.സി സെക്രട്ടറി നൗഫല്‍ വി.കെ, ഹജ്ജ്-ഉംറ സെല്‍ കോര്‍ഡിനേറ്റര്‍ ടി.കെ. സുധീര്‍ എന്നിവര്‍ സംബന്ധിച്ചു.

സര്‍ക്കാര്‍ ഹജ്ജ് കമ്മിറ്റിയിലൂടെയുംസ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും ഈ വര്‍ഷം ഹജ്ജിനു പോകുന്ന 80 പേര്‍ പങ്കെടുത്തു.