ദോഹ : പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങള്‍ പാര്‍ലമെന്റിലും മറ്റ് സഭകളിലും ഉന്നയിക്കുന്നതിനും സമയാസമയങ്ങളില്‍ ആവശ്യമായ നടപടികള്‍ ഉറപ്പുവരുത്തുന്നതിനും പ്രവാസികളുടെ വോട്ടവകാശ തീരുമാനം എത്രയും വേഗം നടപ്പാക്കണമെന്ന് പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്സ് ഡയറക്ടറുമായ ജയ കൃഷ്ണ മേനോന്‍ അഭിപ്രായപ്പെട്ടു.

ഈ ആവശ്യമുന്നയിച്ച് പ്രവാസി സംരംഭകരും രാഷ്ട്രീയ നേതാക്കളുമായി പലരും രംഗത്ത് വന്നെങ്കിലും പ്രശ്നം ഇപ്പോഴും തണുത്ത മട്ടിലാണെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും തെരഞ്ഞെടുപ്പ് കമീഷനും കോടതികളും പ്രശ്നം നീട്ടി കൊണ്ട് പോകാതെ ആവശ്യം അംഗീകരിക്കണമെന്നും ഇതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദോഹയില്‍ നടന്ന ഇന്‍ഡോ അറബ് ഫ്രണ്ട്ഷിപ് സെന്ററിന്റെ ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. മീഡിയ പ്ലസ് സി ഇ ഒ ഡോ. അമാനുല്ല വടക്കാങ്ങര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു . മുഹമ്മദ് റഫീഖ് തങ്കത്തില്‍ ,ശറഫുദ്ധീന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഐ എ എഫ് സി സെക്രട്ടറി ജനറല്‍ മുഹമ്മദ് മാഹീന്‍ സ്വാഗതവും ആസിഫ് മുഹമ്മദ് നന്ദിയും പറഞ്ഞു.