ദോഹ: ജി സി സി രാജ്യങ്ങളടക്കം കേരളത്തിലെയും പുറത്തുമുള്ള അരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരീക്ഷയില്‍ ഖത്തറില്‍ നിന്നുള്ള നാല് വിദ്യാര്‍ത്ഥികള്‍ സ്റ്റേറ്റ് ടോപ്പേഴ്സ് ലിസ്റ്റില്‍ ഇടം നേടി.

അല്‍ മദ്റസ അല്‍ ഇസ്ലാമിയ ദോഹയിലെ മുഹമ്മദ് അസീം രിദ് വാന്‍ (ക്ലാസ് 1), ആസിയ അല്‍ ഹസനി (ക്ലാസ് 2), അസ്സ മര്‍യം ഹസറുദ്ദീന്‍ (ക്ലാസ് 3), മുഹമ്മദ് റംദാന്‍ (ക്ലാസ് 6) എന്നിവരാണ് ടോപ്പേഴ്സ് ലിസ്റ്റില്‍ ഇടം നേടിയത്. അല്‍ മദ്റസ അല്‍ ഇസ്ലാമിയ ദോഹയിലെ പതിനാലു കുട്ടികള്‍ എ പ്ലസ് ഗ്രേഡ് നേടിയപ്പോള്‍ വക്റ ശാന്തി നികേതന്‍ മദ്റസയിലെ പത്തു പേരും അല്‍ മദ്റസ അല്‍ ഇസ്ലാമിയ അല്‍ഖോറിലെ അഞ്ചു വിദ്യാര്‍ത്ഥികളും അല്‍ മദ്റസ അല്‍ ഇസ്ലാമിയ മദീന ഖലീഫയിലെ മൂന്നു വിദ്യാര്‍ത്ഥികളും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കി.

ഖുര്‍ആന്‍, ഹദീസ്, ചരിത്രം, കല, സാഹിത്യം, പൊതു വിജ്ഞാനം, കായികം എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ സിലബസ് പ്രകാരമാണ് പരീക്ഷ നടന്നത്.വിജയികളെ സി ഐ സി പ്രസിഡന്റ് ഖാസിം ടി കെ, സി ഐ സി മദ്റസ എഡ്യൂക്കേഷന്‍ ബോര്‍ഡ് ഭാരവാഹികള്‍, പി ടി എ ഭാരവാഹികള്‍ പ്രധാനാധ്യാപകര്‍ എന്നിവര്‍ അഭിനന്ദിച്ചു.

എ പ്ലസ് ഗ്രേഡിന് അര്‍ഹരായവര്‍:

ദോഹ മദ്റസ: റിഷ ഫാത്തിമ, ഇഹ്‌സാന്‍ അജ്മല്‍ അലി, ഫറ ഫാത്തിമ, സല്‍മാന്‍ മസൂദ്, മുഹമ്മദ് ഹാദി അമ്രിന്‍, മിന്‍ഹ മറിയം, ഹംദാന്‍ ബിന്‍ ഹാഷിം, മുഹമ്മദ് ഇഷാന്‍ ഷമീര്‍, ഇശല്‍ ശഹീന്‍, ഇഹ്‌സാന്‍ അനൂപ്, അയാന്‍ ഫൈസാന്‍, മുഹമ്മദ് റിഹാന്‍, ഫാത്തിമ പുതിയവീട്ടില്‍, ജിയാന്‍ അബ്ബാസ്.

വക്റ മദ്റസ:

മര്‍യം അഫ്സല്‍, മുഹമ്മദ് നാസില്‍, അഹ്മദ് റഹാന്‍ ആല്‍പറമ്പില്‍, ഹാസിം മേലേതില്‍, റജ ഖദീജ ആല്‍പറമ്പില്‍, സാഹ ഷരീഫ ബിന്‍ത് ശുമൈസ്, നുഹ തബസ്സും, പര്‍വീന്‍ മുഹമ്മദ് അനീസ്, നഷ ഹസന്‍ മാമ്പ്ര, ഷെസ കോക്കോട്ടില്‍

അല്‍ഖോര്‍ മദ്റസ:

അര്‍ഹം ആദില്‍, അസ്‌ക മലീഹ റഹീസ്,ആയിശ ഷൈമ, അസ്മി അശ്‌റഫ്, ഫര്‍സീന്‍ ഫഹീം

മദീന ഖലീഫ മദ്റസ:

ഹെസ്സ മുഹമ്മദ് സമീല്‍, ജിനാന്‍ അബ്ദുസ്സമദ്ഷ, ഹദ് മുഹമ്മദലി എളംബിലാശ്ശേരി