ദോഹ: അല്‍ മദ്‌റസ അല്‍ ഇസ്ലാമിയ ദോഹയില്‍നിന്ന് പത്താം ക്ലാസ് പഠനം പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ക്ക് ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷം പത്താം ക്ലാസ് പരീക്ഷ എഴുതിയ 26 വിദ്യാര്‍ഥികള്‍ പരിപാടിയില്‍ ബിരുദം ഏറ്റുവാങ്ങി. ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം സ്‌പെഷ്യല്‍ എജുക്കേഷന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മുന അല്‍ കുവാരി പരിപാടി ഉദ്ഘാടനം ചെയ്തു.

ഭൗതിക വിദ്യാഭ്യാസത്തിന്റെ തിരക്കുകള്‍ക്കിടയിലും നീണ്ട പത്തു വര്‍ഷത്തെ മദ്രസ പൂര്‍ത്തീകരിക്കുകയെന്നത് പ്രശംസനാര്‍ഹമാണെന്നും മദ്രസാ ജീവിതം പകര്‍ന്നു നല്‍കിയ ധര്‍മിക മൂല്യങ്ങള്‍ ജീവിതത്തില്‍ ഏറെ വിലപ്പെട്ടതാണെന്നും അത് ജീവിതത്തിലുട നീളം വെളിച്ചമേകട്ടെ എന്നും ഡോ. മുന അല്‍കുവാരി വിദ്യാര്‍ത്ഥികളെ ഓര്‍മ്മപ്പെടുത്തി. പ്രിന്‍സിപ്പല്‍ അധ്യക്ഷത വഹിച്ചു. സി. ഐ. സി വൈസ് പ്രസിഡന്റ് ഇ. അര്‍ഷദ്, വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ മുഈനുദ്ദീന്‍ ആശംസകള്‍ നേര്‍ന്നു. ആദ്യ മൂന്ന് റാങ്കുകള്‍ കരസ്ഥമാക്കിയ റബീ അ അബ്ദുല്‍ ഖാദര്‍ (ഫസ്റ്റ് റാങ്ക്), ലൈബ മുസ്ലിഹുദ്ദീന്‍ (ഫസ്റ്റ് റാങ്ക്), ഫാത്വിമ അനുദ് മുഹമ്മദ് (സെക്കന്റ് റാങ്ക്), റിസ്വാന നസ്‌റിന്‍ (തേഡ് റാങ്ക്) എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.

വിദ്യാര്‍ഥികളെ പ്രതിനിധീകരിച്ച് മൈസ നാസിറുദ്ദീന്‍ സംസാരിച്ചു.കേരള മദ്‌റസ എജുക്കേഷന്‍ ബോര്‍ഡ് കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി നടത്തിയ ഹിക്മ ടാലന്റ് സേര്‍ച്ച് പരീക്ഷയില്‍ ടോപ്പോഴ്‌സ് ലിസ്റ്റില്‍ ഇടം പിടച്ചവരെയും ചടങ്ങില്‍ അനുമോദിച്ചു. ഉയര്‍ന്ന ഗ്രേഡുകള്‍ കരസ്ഥമാക്കിയ മുഹമ്മദ് അസീം രിദ് വാന്‍, ആസിയ അല്‍ ഹസനി, അസ്സ മര്‍യം ഹസറുദ്ദീന്‍, മുഹമ്മദ് റമദാന്‍ എന്നിവര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

അദീബ് റഹ്മാന്‍ ഖാസിം 'ഖുര്‍ആനില്‍ നിന്ന് ' അവതരിപ്പിച്ചു. ഡോ. മുഹമ്മദ് സബാഹ്, പി. ജമാല്‍, സി. കെ. അബ്ദുല്‍ കരീം, പി. മുഹമ്മദലി ശാന്തപുരം, അസ്ലം ഈരാറ്റുപേട്ട, ശറഫുദ്ദീന്‍ വടക്കാങ്ങര, റാഫി പെരുമ്പടപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.