ദോഹ : വടകര , മടപ്പള്ളിയിലെയും. പരിസര പ്രദേശത്തു നിന്നും ഖത്തറില്‍ പ്രവാസജീവിതം നയിക്കുന്നവരുടെ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മയായ മടപ്പള്ളി ആലുംനി ഫോറവും( മാഫ് ) മാഫ് ഖത്തര്‍ ലേഡീസ് വിങ്ങും സംയുക്തമായി ദോഹയിലെ ഫോക്കസ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു സൗജന്യ iമെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 07-02-2025 വെള്ളിയാഴ്ച രാവിലെ 7 മണിമുതല്‍ ഉച്ചക്ക് 12 മണിവരെ ദോഹ നജ്മ സ്ട്രീറ്റ്‌റിലെ ഫോക്കസ് മെഡിക്കല്‍ സെന്ററില്‍ വച്ച് നടത്തും. നിരവധി മെഡിക്കല്‍ ടെസ്റ്റുകളും ജനറല്‍ മെഡിസിന്‍ ,ഗെയ്‌നക്കോളജി, ഓര്‍ത്തോപ്പീടിക് ,ഒഫ്തല്‍മോളജി, പീഡിയാട്രിക് , ഡെന്റല്‍ ഉള്‍പ്പെടെ നിരവധി സ്‌പെഷ്യലിസ്‌റ് ഡോക്ടര്‍മാരുടെ കണ്‌സല്‍ട്ടേഷനുകളും ഉള്‍പ്പെട്ടെ ഉള്ള എല്ലാ സേവങ്ങളും സൗജന്യമായി ലഭ്യമാകും. പരിപാടിയില്‍ ഖത്തറിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.