ദോഹ : വടകര , മടപ്പള്ളിയിലെയും. പരിസര പ്രദേശത്തു നിന്നും ഖത്തറില്‍ പ്രവാസജീവിതം നയിക്കുന്നവരുടെ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മയായ മടപ്പള്ളി ആലുംനി ഫോറവും മാഫ് ഖത്തര്‍ ലേഡീസ് വിങ്ങും സംയുക്തമായി ദോഹയിലെ ഫോക്കസ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു . വെള്ളിയാഴ്ച രാവിലെ 7 മണിമുതല്‍ ഉച്ചക്ക് 12 മണിവരെ ദോഹ നജ്മ സ്ട്രീറ്റ്‌റിലെ ഫോക്കസ് മെഡിക്കല്‍ സെന്ററില്‍ വച്ച് നടന്ന ക്യാമ്പില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

മാഫ് ഖത്തര്‍ ജനറല്‍ സെക്രെട്ടറി ശിവന്‍ വള്ളിക്കാട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് ഷംസുദ്ധീന്‍ കൈനാട്ടി ആദ്യക്ഷത വഹിച്ചു.മെഡിക്കല്‍ ക്യാമ്പിന്റെ ഉത്ഘടനം മാഫ് ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ മുസ്തഫ ഹാജി നിര്‍വഹിച്ചു. അറേബ്യന്‍ എക്‌സ്‌ചേഞ്ച് ജി.എം മുഹമ്മദ് നൂറുല്‍ കബീര്‍ ചൗദരി, ഡോക്ടര്‍ സതിജ, അനൂന ഷമീര്‍ , സരിത ഗോപകുമാര്‍ ,ഷമീര്‍ മടപ്പള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു .ജനറല്‍ മെഡിസിന്‍ ,ഓര്‍ത്തോപ്പീടിക്,ഗൈനക്കോളജി ,പീഡിയാട്രിക് , ഡെന്റല്‍ ഉള്‍പ്പെടെ നിരവധി സ്‌പെഷ്യലിസ്‌റ് ഡോക്ടര്‍മാരുടെ സേവനങ്ങളും രക്ത പരിശോധയും ക്യാമ്പില്‍ ലഭ്യമായി . മാഫ് ഖത്തര്‍ ഭാരവാഹികള്‍ ആയ വിചിത്ര ബൈജു ,രമ്യ പ്രശാന്ത് , ഷര്‍മിന സഫീര്‍ ,ഷബിന ജിതേഷ് ,രമ്യ സുനില്‍ ,സ്വാലിഹ സകരിയ്യ ,ത്വഹിറ മഹറൂഫ് , സിന്ധു മനോജ് , മേഖ മനോജ്, പ്രതിഭ അജയ് , അശ്വതി രാഗേഷ് ,ജിതേഷ് രായരങ്ങോത്ത്, നിസാര്‍ ചാലില്‍ ,നജീബ് വള്ളിക്കാട്, റയീസ് മടപ്പള്ളി,പ്രശാന്ത് ഒഞ്ചിയം, യോജിഷ് കെ ടി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വo നല്‍കി.