ദോഹ: യൂത്ത് ഫോറം മദീന ഖലീഫ സോണ്‍ 'ഖൈറുല്‍ വറാ - ഇശലുകളിലൂടെ പ്രവാചക ചരിത്രം' എന്ന തലകെട്ടില്‍ പ്രവാചക ചരിത്ര സദസ്സ് സംഘടിപ്പിച്ചു. യൂത്ത് ഫോറം ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ മാപ്പിള കലാ അക്കാദമി ഓര്‍ഗനൈസേഷന്‍ സെക്രട്ടറി സഫീര്‍ വാടാനപ്പള്ളി വിഷയം അവതരിപ്പിച്ചു. യൂത്ത് ഫോറം കേന്ദ്ര പ്രസിഡന്റ് ബിന്‍ഷാദ് പുനത്തില്‍ ഉല്‍ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ ഗായകരായ തസ്മീര്‍ ഖാന്‍ , മിന്ഹാജ് എന്നിവര്‍ പ്രവാചക മദ്ഹ് ഗാനങ്ങളും പാടി.

മദീന ഖലീഫ സോണല്‍ പ്രസിഡന്റ് ഷനാസ് അധ്യക്ഷത വഹിച്ചു. അതിഥികള്‍ക്കുള്ള സ്‌നേഹോപഹാരം കേന്ദ്ര പ്രസിഡന്റ് കൈമാറി. ബിന്‍ ഒമ്രാന്‍ യൂണിറ്റ് പ്രവര്‍ത്തകന്‍ മുഹന്നദിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച പരിപാടിയില്‍ നിഹാല്‍ വാഴൂര്‍ സമാപനം നടത്തി. സോണല്‍ സെക്രെട്ടറി നഈം കെ സി, ജോയിന്റ് സെക്രെട്ടറി ജുനൈദ്, കണ്‍വീനര്‍ റഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.