- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Qatar
- /
- Association
ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ശ്രീ ജോയ് പോള്‍ കാച്ചപ്പിള്ളിക്ക് യാത്രയയപ്പ് നല്കി
ദോഹയിലെ പ്രമുഖ ഹോട്ടലില്‍ നടന്ന യാത്രയയപ്പ് സമ്മേളനം മാത്യു കുഴല്‍ നാടന്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്തു. ഔദ്യോഗീക ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജോയ് പോള്‍ ഓ ഐ സി സി ഇന്‍കാസ് എറണാകുളം ജില്ലാകമ്മിറ്റി ഭാരവാഹിയായും, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹിയായും സജീവമായി പ്രവര്‍ത്തിച്ചിരുന്നു.
നാടും വീടും വിട്ട് ജോലിചെയ്യുവാന്‍ എത്തിച്ചേര്‍ന്ന മലയാളികള്‍ ജോലി തിരക്കിനിടയിലും സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും തന്റെ പ്രസ്ഥാനത്തോടുള്ള കൂറും സ്‌നേഹവും നിസ്വാര്‍ത്ഥമായി പ്രകടിപ്പിക്കാനും അതിനുവേണ്ടി പ്രവര്‍ത്തിക്കാനും തയ്യാറാവുന്നത് വലിയ ത്യാഗമാണ്. പ്രതിസന്ധികളിലും പ്രശ്‌നങ്ങളിലും പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്തു പിടിച്ച ജോയ് പോള്‍ മറ്റു പ്രവര്‍ത്തകര്‍ക്കും , നാട്ടിലുള്ള പ്രവര്‍ത്തകര്‍ക്കും മാതൃകയാണെന്ന് മാത്യു കുഴല്‍നാടന്‍ എം എല്‍ എ പറഞ്ഞു.
ഔദ്യോഗീക ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജോയ് പോളിന് എല്ലാവിധ ആശംസകളും മാത്യു കുഴല്‍നാടന്‍ എം എല്‍ എ നേര്‍ന്നു. ഖത്തറില്‍ എത്തിച്ചേര്‍ന്ന നാള്‍മുതല്‍ തന്റെ പ്രസ്ഥാനത്തോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കാനും സഹപ്രവര്‍ത്തകരോടൊപ്പം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും, കലാ കായിക സാംസ്‌കാരീക പ്രവര്‍ത്തനങ്ങളിലും ഭാഗഭാക്കാകാന്‍ കഴിഞ്ഞതും വളരെ ഭാഗ്യമായ് കരുതുന്നു എന്ന് ജോയ് പോള്‍ തന്റെ നന്ദി പ്രസംഗത്തില്‍ പറഞ്ഞു.
തുടര്‍ന്നും തന്റെ ആത്മാര്‍ത്ഥമായ സഹകരണവും, പ്രവര്‍ത്തനങ്ങളുമുണ്ടാകുമെന്നും ജോയ് പോള്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ സ്‌നേഹോപകാരം മാത്യു കുഴല്‍നാടന്‍ ജോയ്‌പോളിന് കൈമാറി. യാത്രയയപ്പ് സമ്മേളനത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത് അദ്ധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ് നായര്‍ സ്വാഗതവും ജോര്‍ജ്ജ് അഗസ്റ്റിന്‍ നന്ദിയും പറഞ്ഞു.യൂത്ത് വിംഗ് പ്രസിഡന്‍ നദീം മാനര്‍,ജന:സെക്രട്ടറി മനോജ് കൂടല്‍,നാസര്‍ വടക്കേക്കാട്,ഷംസുദീന്‍ ഇസ്മയില്‍ , സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികള്‍,ജില്ലാപ്രസിഡന്റുമാര്‍, ജന:സെക്രട്ടറി മാര്‍ എന്നിവര്‍ ആംശംസകള്‍ അറിയിച്ചു.