- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Qatar
- /
- Association
കെ പി സി സി യുടെ വയനാട് ദുരന്ത പുനരധിവാസ നിധിയിലേക്ക് ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ ആദ്യ ഗഡു തുക കൈമാറി
വയനാട് ദൂരന്ത ബാധിതരുടെ പുനരധിവാസമുള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി കേരളാ പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി ഏര്‍പ്പെടുത്തിയ ദുരന്ത നിവാരണ പുനരധിവാസ നിധിയിലേക്ക് ഓ ഐ സി സി ഇന്‍കാസ് ഖത്തറും ,യൂത്ത് വിംഗ് ഖത്തറും സംയുക്തമായി സമാഹരിച്ച ആദ്യഗഡു തുക കൈമാറി.
വയനാട് ദുരന്തത്തിന്റെ കെടുതികളനുഭവിക്കുന്ന സഹജീവികള്‍ക്കുള്ള സഹായങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ ഇനിയും തുടരുമെന്നും ദുരന്ത ബാധിതര്‍ക്ക് കൈത്താങ്ങായി ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ ഒപ്പമുണ്ടാകുമന്നും , പ്രസിഡണ്ട് ശ്രീ സമീര്‍ ഏറാമല പറഞ്ഞു.
2016 ലെ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട്ടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ശ്രീ രാഹൂല്‍ ഗാന്ധി എം പി യുടെ നിര്‍ദ്ദേശാനുസരണം 12 വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത് ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്. വിജയകരമായി പൂര്‍ത്തിയാക്കിയ പന്ത്രണ്ട് വീടുകളുടെ താക്കോല്‍ ദാന കര്‍മ്മംരാഹൂല്‍ ഗാന്ധി നേരിട്ട് വന്ന് നിര്‍വ്വഹിക്കുകയും ചെയ്തു.