ത്തറിലെ ജീവകാരുണ്യ സാമൂഹ്യ കലാ സാംസ്‌കാരീക രംഗത്ത് നിറ സാന്നിദ്ധ്യമായുരുന്ന കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മിറ്റിയുടെ സീനിയര്‍ ഉപാദ്ധ്യക്ഷന്‍ കെ മുഹമ്മദ് ഈസയുടെ അകാല നിര്യാണത്തില്‍ ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

അര നൂറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തില്‍ ഖത്തറിലെ പൊതു ജീവിത രംഗത്തും ജീവകീരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്ധ്യവും മാര്‍ഗ്ഗദര്‍ശകനുമായിരുന്ന കെ മുഹമ്മദ് ഈസയുടെ അകാലത്തിലുള്ള വേര്‍പാട് നികത്താനാവാത്ത വിടവാണെന്ന് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സമീര്‍ ഏറാമല അനുശോചനകുറിപ്പില്‍ അറിയിച്ചു.