ദോഹ ന്മ മുന്‍ പ്രധാനമന്ത്രി ഭാരതരത്‌ന രാജീവ് ഗാന്ധിയുടെ സ്മരണാര്‍ത്ഥം ഓഐസിസി-ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ രാജീവ് ഗാന്ധി സദ്ഭാവന പുരസ്‌കാരം ദോഹയില്‍ നടന്ന സമ്മേളനത്തില്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എ ഏറ്റുവാങ്ങി.

ഓഐസിസി ഇന്‍കാസ് രൂപീകരിച്ച അഞ്ചംഗ ജൂറിയാണ് പുരസ്‌കാരത്തിനായി ചാണ്ടി ഉമ്മനെ തെരഞ്ഞെടുത്തത്. അവാര്‍ഡ്, ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ &' OICC -INCAS ഗ്ലോബല്‍ കമ്മിറ്റി മുന്‍ സംഘടനാ കാര്യ ജന:സെക്രട്ടറി യുമായ രാജു കല്ലുംപുറം സമ്മാനിച്ചു.വര്‍ക്കിംഗ് പ്രസിഡണ്ടുമാരായ ജീസ് ജോസഫ് ,നാസ്സര്‍ വടക്കേക്കാട് എന്നിവര്‍ ചേര്‍ന്ന് പൊന്നാs യണിയിച്ചു ആദരിച്ചു.

രാജീവ് ഗാന്ധിയുടെ നാമത്തില്‍ അവാര്‍ഡ് ലഭിച്ചതില്‍ വലിയ സന്തോഷവും അഭിമാനവും അനുഭവിക്കുന്നുഎന്നും.കുഞ്ഞുനാള്‍ മുതല്‍ തന്നെ ഏറ്റവും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത നേതാവാണ് രാജീവ് ഗാന്ധി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയും അംഗീകാരവുമായാണ് താന്‍ ഈ പുരസ്‌കാരത്തെ കാണുന്നത് എന്നും' അദ്ദേഹം കൂട്ടി ചേര്‍ത്തു

''രാജീവ് ഗാന്ധിയുടെ ദീര്‍ഘദര്‍ശന പദ്ധതികളും പരിപാടികളും ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെയും രാജ്യത്തിന്റെയും സ്വപ്നങ്ങള്‍ക്ക് അടിത്തറയായി. ഇന്ന് ഇന്ത്യ കാണുന്ന എല്ലാ പുരോഗതികള്‍ക്കും അദ്ദേഹം അടിസ്ഥാനമിട്ടു. രാജ്യം ഒരിക്കലും രാജീവ് ഗാന്ധിയെ മറക്കില്ല.''

അവാര്‍ഡിനായി തന്നെ തെരഞ്ഞെടുത്ത ജൂറിയ്ക്കും, ഓഐസിസി ഇന്‍കാസ് ഖത്തറിനും നന്ദി അറിയിച്ച അദ്ദേഹം, ''മറ്റേതൊരു അംഗീകാരത്തേക്കാളും ഈ പുരസ്‌കാരത്തെ ഞാന്‍ വിലമതിക്കുന്നു'' എന്നും വ്യക്തമാക്കി.ചടങ്ങിന്റെ ഭാഗമായി ദോഹയിലെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു.

ചടങ്ങില്‍ സംസാരിച്ച ചാണ്ടി ഉമ്മന്‍ എം.എല്‍.എ, ''രാജീവ് ഗാന്ധിയുടെ നാമത്തില്‍ പുരസ്‌കാരം ലഭിക്കുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയും അംഗീകാരവുമാണ്'' എന്ന് അഭിപ്രായപ്പെട്ടു. രാജീവ് ഗാന്ധിയുടെ ദീര്‍ഘദര്‍ശന പദ്ധതികള്‍ ഇന്ത്യയുടെ പുരോഗതിക്ക് അടിത്തറയായെന്നും രാജ്യം അദ്ദേഹത്തെ ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് അവാര്‍ഡുകള്‍

ബിസിനസ്, കമ്മ്യൂണിറ്റി സര്‍വീസ്, സ്‌പോര്‍ട്‌സ്, എജ്യുക്കേഷന്‍, സര്‍വീസ്, ടാലന്റ് വിഭാഗങ്ങളില്‍ നിരവധി പ്രമുഖര്‍ക്ക് എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്‍കി.

• ബിസിനസ് & സോഷ്യല്‍ സര്‍വീസ് എക്‌സലന്‍സ്: എ.കെ. ഉസ്മാന്‍

• ബിസിനസ് എക്‌സലന്‍സ്: മിബുജോസ് നെറ്റിക്കാടന്‍, ഡോ. റോണി പോള്‍, അനസ് മെയ്തീന്‍, ജെബി .കെ. ജോണ്‍, പ്രവീണ്‍ കുമാര്‍

• കമ്മ്യൂണിറ്റി സര്‍വീസ്: മിലന്‍ അരുണ്‍, ജയന്തി മൊയ്ത്ര, രവി ഷെട്ടി

• സ്‌പോര്‍ട്‌സ്: റേഹാന്‍ ജെറി, എയിറിന്‍ എലിസബത്ത്

• എജ്യുക്കേഷന്‍: ഡോ. സിനില്‍ മുബാറക്ക്

• ടാലന്റ്: നതാലിയ ലീല വിപിന്‍

പങ്കെടുത്തവര്‍

ചടങ്ങില്‍ വര്‍ക്കിംഗ് പ്രസിഡണ്ട് ജൂട്ടസ് പോള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ് നായര്‍ സ്വാഗതം ആശംസിച്ചു. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ ഗില്‍ബര്‍ട്ട്, മാനര്‍ വൈസ് പ്രസിഡണ്ടുമാരായ സലീം ഇടശ്ശേരി, ഷംസുദ്ദീന്‍ ഇസ്മയില്‍, ജനറല്‍ സെക്രട്ടറിമാരായ നിഹാസ് കൊടിയേരി, മുജീബ് വലിയകത്ത് ,യൂത്ത് വിംഗ് പ്രസിഡണ്ട് നദിം മാനാര്‍ എന്നിവര്‍ സംസാരിച്ചു. സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായ ജോര്‍ജ്ജ്കുരുവിള, മുബാറക്ക് ,KTK, ഷാഹിന്‍,പ്രശോഭ് ,ലിയോ,നെവിന്‍,നൗഷാദ് എന്നിവര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു. ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന്‍ നന്ദി രേഖപ്പെടുത്തി.