- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Qatar
- /
- Association
ഒഐസിസി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രത്യേക യോഗം - വോട്ട് അധികാര്‍ യാത്രയ്ക്ക് ഐക്യദാര്‍ഢ്യം
ദോഹ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിജി നയിക്കുന്ന വോട്ട് അധികാര്‍ യാത്രയുടെ പരിസമാപ്തിക്ക് പിന്തുണയാര്‍പ്പിച്ചുകൊണ്ട് OICC-INCAS ഖത്തര്‍ സെന്‍ട്രല്‍ കമ്മറ്റിയുടെ ഭാരവാഹികള്‍ തുമാമ ഭാരത് ടേസ്റ്റ് റസ്റ്റോറന്റില്‍ പ്രത്യേക യോഗം ചേര്‍ന്നു.
രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനാപരമായ മൂല്യങ്ങളും സംരക്ഷിക്കുന്നതിന് ജനകീയ ശക്തികളെ ഒന്നിപ്പിക്കുന്ന മഹത്തായ രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനമായാണ് വോട്ട് അധികാര്‍ യാത്രയെ കാണേണ്ടതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ സെന്‍ട്രല്‍ കമ്മറ്റി ആക്ടിംഗ് പ്രസിഡന്റ് ജൂട്ടസ്‌പോള്‍ അഭിപ്രായപ്പെട്ടു. സാധാരണ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള ഈ യാത്ര ചരിത്രപരമായ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ OICC-INCAS സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികള്‍ ഒരുമിച്ചു വോട്ട് അധികാര്‍ യാത്രയ്ക്ക് അവരുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പ്രവാസി സമൂഹം ജനാധിപത്യത്തിന്റെയും നീതിന്യായത്തിന്റെയും ശക്തികരണത്തിന് ഒരിക്കലും പിന്നോട്ടില്ലെന്നു അവര്‍ വ്യക്തമാക്കി.
പ്രവാസികള്‍ എത്ര ദൂരെയായാലും രാജ്യത്തിന്റെ ജനാധിപത്യ സുരക്ഷയ്ക്കായി നടക്കുന്ന എല്ലാ പ്രക്രിയകളിലും ആത്മാര്‍ത്ഥമായ പങ്കാളികളാണന്നും, വോട്ട് അധികാര്‍ യാത്ര ഇന്ത്യയുടെ ജനകീയ ശബ്ദത്തെ ശക്തിപ്പെടുത്തുന്ന മഹത്തായ രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നതെന്നും ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ്. നായര്‍ തന്റെ സ്വാഗതപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.
ട്രഷറര്‍ ജോര്‍ജ് അഗസ്റ്റില്‍ നന്ദിപ്രസംഗം നടത്തി.യോഗത്തില്‍ ഉപദേശക സമിതി ചെയര്‍മാന്‍ ജോണ്‍ ഗില്‍ബര്‍ട്ട്, വര്‍ക്കിംഗ് പ്രസിഡന്റുമാരായ നാസര്‍ വടക്കേക്കാട്, ജീസ്സ് ജോസഫ്, വൈസ് പ്രസിഡന്റുമാരായ നിയാസ് ചെരുപ്പത്ത്, സലീം ഇശ്ശേരി, ഷംസുദ്ദീന്‍ ഇസ്മായില്‍, ജന. സെക്രട്ടറിമാരായ മുജീബ്, ലിജു മാമ്മന്‍, യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി ജംനാസ് എന്നിവരടക്കം സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളും വിവിധ ജില്ലാകമ്മറ്റി പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും സംസാരിച്ചു.