- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Qatar
- /
- Association
കോണ്‍ഗ്രസ്-ഇന്ത്യാ സഖ്യ നേതാക്കളുടെ അന്യായ അറസ്റ്റ് - OICC INCAS ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റ പ്രതിഷേധം അറിയിച്ചു
കോണ്‍ഗ്രസ് പ്രസിഡണ്ട് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍ തുടങ്ങി കോണ്‍ഗ്രസ്, ഇന്ത്യാ സഖ്യ നേതാക്കളെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫിസിലേക്ക് നടത്തിയ സമാധാനപരമായ പ്രതിഷേധ മാര്‍ച്ചിനിടെ അന്യായമായി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ OICC INCAS ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് ശ്രീ. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഏകദേശം 300 പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റില്‍ നിന്ന് സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയെങ്കിലും, പോലീസ്, CRPF സേനകള്‍ ചേര്‍ന്ന് സമരക്കാരെ ഒരു ദൂരം മാറി തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള പൗരന്റെ അവകാശത്തെ അടിച്ചമര്‍ത്താനുള്ള ഏത് നീക്കത്തെയും ജനാധിപത്യ മാര്‍ഗത്തിലൂടെയാണ് നേരിടേണ്ടതെന്ന് കോണ്‍ഗ്രസ്-ഇന്ത്യാ സഖ്യം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ് നായര്‍ വ്യക്തമാക്കി. രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങളെ കമ്മിറ്റി ധാര്‍മ്മികമായി പിന്തുണക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.