ദോഹ:സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി - സി.ഐ.സി ഈ വര്‍ഷം ഹജ്ജിന് പുറപ്പെടുന്ന ഹാജിമാര്‍ക്ക് യാത്രയയപ്പും സംശയ നിവാരണവും സംഘടിപ്പിച്ചു.സി. ഐ. സി പ്രസിഡണ്ട് ഖാസിം ടി കെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് ഹബീബ് റഹ്‌മാന്‍ കിഴിശ്ശേരി അദ്ധ്യക്ഷത വഹിച്ചു.

ഹാജിമാരുടെ സംശയങ്ങള്‍ക്ക് പി.പി. അബ്ദുല്‍ റഹീം വിശദീകരണം നല്‍കി,ഡോ. നസീം ഹജ്ജ്: ആരോഗ്യ ചിന്തകള്‍ എന്ന വിഷയം അവതരിപ്പിച്ചു.

സി.ഐ സി സെക്രട്ടറി വി.കെ. നൗഫല്‍ സ്വാഗതവുംഹജ്ജ് ഉംറ കോഡിനേറ്റര്‍ ടി.കെ. സുധീര്‍ സമാപനവും പ്രാര്‍ഥനയും നിര്‍ച്ച ഹിച്ചു.വിവിധ ഗ്രൂപ്പുകള്‍ വഴിയും, കേരള ഹജ്ജ് കമ്മിറ്റി വഴിയും ഹജ്ജിനു പുറപ്പെടുന്ന 75 ഹാജിമാര്‍ പങ്കെടുത്തു.