- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Qatar
- /
- Association
തനിമ ഖത്തര്‍ 'ആര്‍ട്ട്മോസ്ഫിയര്‍ 2025': റയ്യാന്‍ ജേതാക്കള്‍
ദോഹ: തനിമ ഖത്തര്‍ സംഘടിപ്പിച്ച 'ആര്‍ട്ട്മോസ്ഫിയര്‍ 2025' ഇന്റര്‍സോണ്‍ കലാ മേളയില്‍ പുരുഷ-വനിതാ വിഭാഗങ്ങളില്‍ റയ്യാന്‍ സോണ്‍ ഓവറോള്‍ കിരീടം ചൂടി.വാശിയേറിയ പോരാട്ടത്തിനൊടുവില്‍ പുരുഷ വിഭാഗത്തില്‍ വക്‌റ സോണ്‍ റണ്ണറപ്പായി. മദീന ഖലീഫക്കാണ് മൂന്നാം സ്ഥാനം. വനിതാ വിഭാഗത്തില്‍ മദീന ഖലീഫ രണ്ടും ദോഹ മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
പുരുഷ വിഭാഗത്തില്‍ വക്‌റ സോണിലെ റഫീഖ് നീര്‍മുണ്ടയും വനിതാ വിഭാഗത്തില്‍ മദീന ഖലീഫയിലെ സന അബുലൈസും വ്യക്തിഗത ചാമ്പ്യന്‍മാരായി.കഥ, കവിത, കാലിഗ്രഫി, പെയിന്റിംഗ്,കാര്‍ട്ടൂണ്‍ തുടങ്ങിയ രചനാ മത്സരങ്ങളിലും ഖുര്‍ആന്‍ പാരായണം, പ്രസംഗം, മാപ്പിള പാട്ട്, കഥാപ്രസംഗം, സംഘഗാനം, സ്‌കിറ്റ്, സംഗീത ശില്പം, മൈം, പദ്യം ചൊല്ലല്‍ തുടങ്ങിയ സ്റ്റേജ് മത്സരങ്ങളിലുമായി റയ്യാന്‍, വക്‌റ, മദീന ഖലീഫ, ദോഹ, തുമാമ, അല്‍ഖോര്‍ സോണുകള്‍ മാറ്റുരച്ചു. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പ്രാദേശികതല മത്സരങ്ങളില്‍ മികവ് പുലര്‍ത്തിയ വ്യക്തികളും ടീമുകളുമാണ് ഇന്റര്‍ സോണ്‍മത്സരങ്ങളില്‍ പങ്കെടുത്തത്.
സമാപന ചടങ്ങിനോടനുബന്ധിച്ച് അരങ്ങേറിയ സംഗീതവിരുന്ന് ഏറെആസ്വാദ്യകരമായി.സി.ഐ.സി വൈസ് പ്രസിഡന്റ് ഹബീബ് റഹ്മാന്‍ കിഴിശ്ശേരി, ജനറല്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട്, നൗഫല്‍ പാലേരി, വിമന്‍ ഇന്ത്യ പ്രസിഡന്റ് എം. നസീമ ടീച്ചര്‍, വൈസ് പ്രസിഡന്റുമാരായ ത്വയ്യിബ അര്‍ഷദ്, ഷംല സിദ്ദീഖ്, ജനറല്‍ സെക്രട്ടറി സജ്‌ന ഇബ്രാഹിം, സുനില അബ്ദുല്‍ ജബ്ബാര്‍ തുടങ്ങിയവര്‍ ജേതാക്കള്‍ക്ക് ട്രോഫികള്‍ കൈമാറി.
പരിപാടികള്‍ക്ക് തനിമ ഡയറക്ടര്‍ ഡോ. സല്‍മാന്‍ പി.വി, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ജസീം സി.കെ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുഹ്‌സിന്‍ കാപ്പാടന്‍, അനീസ് കൊടിഞ്ഞി, വനിതാ വിഭാഗം ജനറല്‍ കണ്‍വീനര്‍ ബബീന ബഷീര്‍, സുനില, വളണ്ടിയര്‍ വൈസ് ക്യാപ്റ്റന്‍ താഹിര്‍, നിസാര്‍ പി.വി, സാലിം വേളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.