- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Qatar
- /
- Association
വിജയമന്ത്രങ്ങള്‍ക്ക് പ്രവാസി ഭാരതീയ പുരസ്‌കാരം
ദോഹ. ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങള്‍ക്ക് പ്രവാസി ഭാരതി പുരസ്‌കാരം. പ്രവാസികളേയും അല്ലാത്തവരേയും ഏറ്റവും സ്വാധീനിച്ച മോട്ടിവേഷണല്‍ പരമ്പര എന്ന നിലക്കാണ് വിജയമന്ത്രങ്ങള്‍ളെ പ്രവാസി ഭാരതീയ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിന്‍ എഡിറ്ററും എന്‍.ആര്‍. ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ പ്രവാസി ബന്ധു ഡോ. എസ് അഹമ്മദ് പറഞ്ഞു.
ഇരുപത്തി മുന്നാമത് പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം പത്മ കഫേയില്‍ നടന്ന പ്രവാസി സെമിനാറില്‍ വെച്ച് പ്രവാസി ബന്ധു ഡോ. എസ് അഹമ്മദ് പുരസ്‌കാരം സമ്മാനിച്ചു. പ്രചോദനം ഓരോരുത്തരേയും അനിവാര്യമായ മാറ്റങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നു. മാറ്റമാണ് പുരോഗതിയുടെ വഴിയെന്നും നാം ഓരോരുത്തരും വിചാരിച്ചാല്‍ മാറ്റം സാധ്യമാണെന്നും തിരിച്ചറിയുന്നതോടെ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിന് വേഗത കൂടുമെന്നും അദ്ദേഹം പറഞ്ഞു.
വ്യത്യസ്ത ജീവിത സാഹചര്യങ്ങളെ ക്രിയാത്മകമായി അഭിമുഖീകരിക്കുവാനും ജീവിതവിജയം നേടാനും പ്രചോദനമാകുന്ന പാഠങ്ങളാല്‍ ശ്രദ്ധേയമായ പരമ്പരയാണിത്.
ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗൃഹീതശബ്ദത്തില്‍ സഹൃദയലോകം നെഞ്ചേറ്റിയ മലയാളം പോഡ്കാസ്റ്റും പുസ്തക പരമ്പരയും സമൂഹത്തെ സ്വാധീനികകുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു.
വിജയമന്ത്രങ്ങളെ സ്വീകരിച്ചതിലും അംഗീകരിച്ചതിലും ഏറെ സന്തോഷമുണ്ടെന്നും സഹജീവികളെ ചേര്‍ത്തുപിടിക്കാനും ശാക്തീകരിക്കാനുമുള്ള എളിയശ്രമമാണിതെന്നും പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കവേ ഡോ.അമാനുല്ല വടക്കാങ്ങര പറഞ്ഞു.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി ബുക്സാണ് വിജയമന്ത്രങ്ങളുടെ പ്രസാധകര്‍