വക്റ ശാന്തിനികേതന്‍ അല്‍ മദ്രസ അല്‍ ഇസ്ലാമിയയില്‍ നിന്നും നിന്നും കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. അര്‍ഹരായവിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രോഫികള്‍പ്രിന്‍സിപ്പാള്‍ എം.ടി. ആദം, വൈസ് പ്രിന്‍സിപ്പല്‍ സാലിഹ് ശിവപുരം , നബീല്‍ ഓമശ്ശേരി, നിസാര്‍ ഉളിയില്‍, കരീം മൗലവി , ജമീല്‍ ഫലാഹി, പി.പി. കായണ്ണ , ശഹര്‍ബാന്‍, അബദുന്നാസര്‍ മാസ്റ്റര്‍, സൈനബ മുഹമദലി, മോയിന്‍ മാസ്റ്റര്‍, റാഹില , ഉമൈബാന്‍ തുടങ്ങിയവര്‍ വിതരണം ചെയ്തു.

മുഴുവന്‍ പ്രവൃത്തി ദിവസവും ഹാജരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ അതത് ക്ലാസധ്യാപകര്‍ ചടങ്ങില്‍ വിതരണം ചെയ്തു. നിസാര്‍ പി വി , നബീല്‍ ,ജാസിഫ് , ഹംസ, ഫജ്‌റുദ്ദീന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.