- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Qatar
- /
- Association
യൂത്ത് ഫോറം മെഡിക്കല്‍ ക്യാമ്പും ഹെല്‍ത്ത് ക്ലാസും സംഘടപ്പിച്ചു.
ദോഹ: 'സ്‌ട്രോങ്ങ് ഹാര്‍ട്‌സ് ബ്രൈറ്റ് ഫ്യൂച്ചര്‍ ഇന്‍സ്പയറിങ് യൂത്ത്' തലക്കെട്ടില്‍ യൂത്ത് ഫോറം ഖത്തറും നസീം ഹെല്‍ത്ത് കെയറുമായി സഹകരിച്ചു മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ക്ലാസുകളും സംഘടിപ്പിച്ചു. നസീം മെഡിക്കല്‍ സെന്റര്‍ സി റിങ് റോഡില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് യൂത്ത് ഫോറം പ്രസിഡന്റ് ബിന്‍ഷാദ് പുനത്തില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അല്‍വക്ര ബ്രാഞ്ചില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് യൂത്ത് ഫോറം വൈസ് പ്രസിഡന്റ് ആരിഫ് അഹ്മദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇരുക്യാമ്പുകളിലായി നടന്ന ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍ക്ക് യഥാക്രമം ഡോ.മുഹമ്മദ് അഫ്‌ലഹ് ഇക്ബാല്‍, ഡോ.നൂറുലിസ്സ പല്ലത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
250 ല്‍ അധികം ആളുകള്‍ പങ്കെടുത്ത മെഡിക്കല്‍ ക്യാമ്പില്‍ നസീം ഹെല്‍ത്ത് കെയര്‍ മാര്‍ക്കറ്റിങ് മാനേജര്‍ സന്ദീപ് ജി നായര്‍, യൂത്ത് ഫോറം ജനറല്‍ സെക്രട്ടറി ഹബീബ് റഹ്മാന്‍, നസീം ഹെല്‍ത്ത് കെയര്‍ പ്രധിനിധി ഇമ്രാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യൂത്ത് ഫോറം ഹെല്‍ത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് കണ്‍വീനര്‍ അഹമ്മദ് അന്‍വര്‍, ഫാബീര്‍ അലി, അസ്ജദ്, അജാസ്, സോണല്‍ പ്രസിഡന്റുമാരായ മഹിര്‍, കാമില്‍ മുക്താര്‍, ഷിനാസ് വി. കെ, റസല്‍, റഷാദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.