ദോഹ. യൂത്ത് ഫോറം തുമാമ സോണ്‍ കാമ്പ്രിഡ്ജ് സ്‌കൂളില്‍ സംഘടിപ്പിച്ച ഇന്റര്‍യൂണിറ്റ് ബാറ്റ് മിന്റണ്‍ ടൂര്‍ണമെന്റില്‍ നുഐജ ചാമ്പ്യന്മാരായി . മഅ്മൂറ യൂണിറ്റ് ആയിരുന്നു റണ്ണേര്‍സ് അപ്പ്.

ഓള്‍ഡ് എയര്‍പോര്‍ട്ട്, ഹിലാല്‍, അല്‍ അഹ് ലി, നു ഐജ , മഅ്മൂറ യൂണിറ്റുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു . യൂത്ത് ഫോറം തുമാമ സോണല്‍ പ്രസിഡന്റ് റഷാദ് മത്സരാര്‍ത്ഥികള്‍ക്ക് ആശംസയര്‍പ്പിച്ചു സംസാരിച്ചു.

യൂത്ത് ഫോറം കേന്ദ്ര ജനറല്‍ സെക്രട്ടറി ഹബീബ് റഹ് മാന്‍ വിജയികള്‍ക്ക് ഉള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

സോണല്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ സാബിഖ്, നിയാസ്, ഇര്‍ഫാന്‍, മുഅ്മിന്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി