ദോഹ: 'സ്‌ട്രോങ്ങ് ഹാര്‍ട്‌സ്, ബ്രൈറ്റ് ഫ്യൂച്ചര്‍, ഇന്‍സ്പയറിങ് യൂത്ത്' എന്ന പ്രമേയത്തില്‍ യൂത്ത് ഫോറം ഖത്തര്‍ നസീം ഹെല്‍ത്ത് കെയറുമായി സഹകരിച്ച് നടത്തിയ ഫിറ്റ്‌നസ് ചലഞ്ചിലെ വിജയികളെ അനുമോദിച്ചു. നസീം ഹെല്‍ത്ത് കെയര്‍ സി-റിങ് റോഡ് ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന ചടങ്ങ് യൂത്ത് ഫോറം പ്രസിഡന്റ് ബിന്‍ഷാദ് പുനത്തില്‍ ഉദ്ഘാടനം ചെയ്തു.നസീം ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഇര്‍ഷാദ്, മാര്‍ക്കറ്റിംഗ് മാനേജര്‍ സന്ദീപ് ജി. വാര്യര്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.

700 -ലധികം പേര്‍ പങ്കെടുത്ത ക്യാമ്പയിനിന്റെ ഭാഗമായി നടന്ന സ്റ്റെപ് ചലഞ്ചില്‍ 5 ലക്ഷം ചുവടുകള്‍ പൂര്‍ത്തിയാക്കിയ 73 പേരെ ആദരിച്ചു. ആദ്യസ്ഥാനങ്ങളില്‍ എത്തിയ 10 പേര്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കി. ഖത്തറിലെ ഇന്ത്യന്‍ കമ്യൂണിറ്റി യുവജനങ്ങള്‍ക്കായി നടത്തിയ ക്യാമ്പയിനില്‍ നിത്യ ജീവിതത്തിലെ വ്യായാമങ്ങള്‍, നടത്തംആരോഗ്യ പരിപാലനം, സ്റ്റെപ് ചലഞ്ച്, ജീവിത ശൈലീ രോഗങ്ങളെ സംബന്ധിച്ച ബോധവല്‍ക്കരണം, മെഡിക്കല്‍ ക്യാമ്പ് എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു.

ചടങ്ങില്‍ നസീം ഹെല്‍ത്ത് കെയര്‍ മാര്‍ക്കറ്റിങ് മാനേജര്‍ സന്ദീപ് ജി വാര്യര്‍, യൂത്ത് ഫോറം ജനറല്‍ സെക്രട്ടറി ഹബീബ് റഹ്മാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.യൂത്ത് ഫോറം ഹെല്‍ത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് കണ്‍വീനര്‍ അഹമ്മദ് അന്‍വര്‍, സെക്രട്ടറിമാരായ അബ്ദുല്‍ ശുക്കൂര്‍,ആസാദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. താലിഷ്,ജിഷിന്‍, മൂമിന്‍,അസ്ജദ്, ഫബീര്‍,റഖീബ്,ആമിര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.