ത്സവകാലങ്ങളിലും അവധി കാലങ്ങളിലും ഗള്‍ഫ് മേഖകളില്‍ നിന്നും നാട്ടിലേക്കുള്ള വിമാന നിരക്കുകള്‍ കുത്തനെ കൂട്ടുന്ന നടപടി നിയന്ത്രിക്കുന്നതിനായി ഈ അവസരങ്ങളില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഈ മേഖലയില്‍ സര്‍വീസ് നടത്താനുളള നടപടി ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം കൈകൊള്ളണമെന്ന് ഖത്തര്‍ യുവകലാസാഹിതിയുടെ വാര്‍ഷിക സമ്മേളനം ആവശ്യപെട്ടു.

നവംബര്‍ 22 ന് ഐ.സി.സി.യില്‍ വച്ച് നടന്ന സമ്മേളനം യുവകലാസാഹിതി കോര്‍ഡിനേഷന്‍ സെക്രട്ടറി ഷാനവാസ് തവയില്‍ ഉത്ഘാടനം ചെയ്തു. സമ്മേളന നടപടികള്‍ അജിത്കുമാര്‍, കെ.ഇ.ലാലു, ഷഹീര്‍ ഷാനു എന്നിവര്‍ അടങ്ങിയ പ്രസീഡിയം നിയന്ത്രിച്ചു.

സമ്മേളനത്തെ അഭിവാദ്യങ്ങ അര്‍പ്പിച്ചു കൊണ്ട് കോര്‍ഡിനേഷന്‍ അസി.സെക്രട്ടറി എം സിറാജും വിവിധ യൂണിറ്റുകളില്‍ നിന്നും രഘുനാഥ്, സനൂപ്, ഹനീഫ, ഷഫീക് റഹീം എന്നിവരും സംസാരിച്ചു. സംഘടനയുടെ പുതിയ പ്രസിഡന്റായി ബഷീര്‍ പട്ടാമ്പിയേയും, വൈസ് പ്രസിഡന്റന്‍മാരായി അനീഷ് തറയില്‍, ഷാന്‍ പേഴുംമൂടിനേയും, ജനറല്‍ സെക്രട്ടറി ആയി ഷഹീര്‍ ഷാനുവിനേയും ,ജോയിന്‍ സെക്രട്ടറിമാരായി ബിനു ഇസ്മാഈല്‍, ഷഫീക് റഹീമിനേയും, ട്രഷറര്‍ ആയി രഘുനാഥിനേയും തെരഞ്ഞെടുത്തു.