- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Qatar
- /
- Association
പ്രവാസികളെ ദുരിതത്തിലാഴ്ത്തുന്ന യുദ്ധ പ്രഖ്യാപനങ്ങളില്‍ നിന്ന് ഇസ്രായേല്‍ പിന്മാറണമെന്ന് യുവകലാസാഹിതി ഖത്തര്‍
പ്രവാസികളെ ദുരിതത്തിലാഴ്ത്തുന്ന യുദ്ധ പ്രഖ്യാപനങ്ങളില്‍ നിന്ന് ഇസ്രായേല്‍ പിന്മാറണമെന്ന് യുവകലാസാഹിതി ഖത്തര്‍ ആവശ്യപ്പെട്ടു.ഗള്‍ഫ് മേഖലകളില്‍ ഭീതി നിറച്ചു കൊണ്ട് യുദ്ധപ്രഖ്യാപനങ്ങള്‍ നടത്തുന്ന ഇസ്രായേല്‍ പിന്മാറണമെന്ന് യുവകലാസാഹിതി ഖത്തര്‍ ഇന്നലെ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.
സമാധാനപരമായ ഇടപെടല്‍ പശ്ചിമേഷ്യയില്‍ നടത്താനും ലക്ഷ കണക്കിന് വരുന്ന പ്രവാസികളുടെ യാത്രാ ദുരിതത്തിന് കാരണമായേക്കാവുന്ന യുദ്ധ പ്രഖ്യാപനങ്ങളില്‍ നിന്നും പിന്‍തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു.
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് യോഗം ആദരാഞ്ജലികള്‍ അര്‍പ്പിച്ചയോഗത്തില്‍ജനാധിപത്യ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാനുള്ള ജാതി മത വര്‍ഗീയ ശക്തികളുടെ കൂട്ടു കെട്ടിനെ തള്ളികളയണമെന്നും നാടിന്റെ പുരോഗതിക്കും നേരിന്റെ രാഷ്ട്രീയത്തിനും എം സ്വരാജിനെ വിജയിപ്പിക്കണമെന്നും യുവകലാസാഹിതി ഖത്തര്‍ ആവശ്യപ്പെട്ടു.