- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Qatar
- /
- Association
യുവകലാസാഹിതി ഖത്തര്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
യുവകലാസാഹിതി ഖത്തറും,അമേരിക്കന്‍ ഹോസ്പിറ്റല്‍ ക്ലിനിക്കും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കഴിഞ്ഞദിവസം അമേരിക്കന്‍ ഹോസ്പിറ്റല്‍ ക്ലിനിക്കില്‍ വച്ച് നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
പ്രവാസികളുടെ കൊച്ചു, കൊച്ചു പ്രശ്‌നങ്ങളില്‍ കരുതലായി എന്നും കൂടെ നിന്നിട്ടുള്ള യുവകലാസാഹിതി ഖത്തര്‍ സംഘടിപ്പിച്ച ഈ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഒരുപാട് പ്രവാസി തൊഴിലാളികള്‍ക്ക് ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്താനും, തുടര്‍ച്ച ചികിത്സ ലഭ്യമാക്കാനും ഈ ക്യാമ്പിയിന്‍ കൊണ്ട് സാധിച്ചു.കൂടാതെ നോര്‍ക്ക കാര്‍ഡ്,ഐ സി ബി ഫ് ഇന്‍ഷൂറന്‍സ് സേവനം ലഭ്യമാക്കിയിരിന്നു.
ഐ സി സി പ്രസിഡന്റ് മണികണ്ഠന്‍ ഉദ്ഘാടനം ചെയ്ത ക്യാമ്പ് യുവകലാസാഹിതി പ്രസിഡന്റ് ബഷീര്‍ പട്ടാമ്പി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷഹീര്‍ ഷാനു സ്വാഗതം പറഞ്ഞ യോഗത്തില്‍ അബ്ദുള്‍റഹിമാന്‍ (ഐ എസ് സി പ്രസിഡന്റ്), മുഹമ്മദ്ഫഹദ് (വൈസ് ചെയര്‍മാന്‍ - അമേരിക്കന്‍ ഹോസ്പിറ്റല്‍ ക്ലിനിക്), ഷാനവാസ് തവയില്‍(YKS കോര്‍ഡിനേഷന്‍ സെക്രട്ടറി),. ഇക്ബാല്‍ അബ്ദുള്ള (ജനറല്‍ മാനേജര്‍- അമേരിക്കന്‍ ഹോസ്പിറ്റല്‍ ക്ലിനിക്), സിറാജ് (YKS കോര്‍ഡിനേഷന്‍ അസി. സെക്രട്ടറി), റഊഫ് കൊണ്ടോട്ടി, . ഷാന ലാലു (വനിതാസാഹിതി പ്രസിഡന്റ് ) എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.
സര്‍വ്വശ്രീ : രഘുനാഥ്, ഷാന്‍ പേഴുമൂട്, ഷമീര്‍ റഹീം, കെ ഇ ലാലു,അഭിനവ് ഭാസ്‌കര്‍ ഷെരീഫ് പുഴക്കത്ത്, സുനില്‍, ഷെരീഫ്, ഷാജി, സിത്താര രാജേഷ് എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കിയോഗത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ ബിനു ഇസ്മായില്‍ നന്ദി പറഞ്ഞു