ഇന്നലെ ഐസിസിയില്‍ വച്ച് നടന്ന ചടങ്ങില്‍ യുവകലാസാഹിതി ഖത്തറിന്റെ ഈദ് ഓണം ആഘോഷമായ 'Abrash Blinds Presents- ഈണം 2025' ഒക്ടോബര്‍ 17 നു അല്‍-സദ്ദ് സ്വാദ് റെസ്റ്റോറന്റില്‍ വെച്ച് സംഘടിപ്പിക്കുന്ന പരിപാടിയുടെ പോസ്റ്റര്‍ യുവകലാസാഹിതി പ്രസിഡന്റ് .ബഷീര്‍ പട്ടാമ്പി യുവകലാസാഹിതി കോര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി ഷാനവാസ് തവയിലിന് നല്‍കി പ്രകാശനം ചെയ്തു.

യുവകലാസാഹിതി സെക്രട്ടറി ഷഹീര്‍ ഷാനു അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോര്‍ഡിനേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി സിറാജ്, മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.!