യുവകലാസാഹിതി ഖത്തര്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടിയായ ഈണം 2025 അതിവിപുലമായി കഴിഞ്ഞദിവസം അല്‍സദ്ദ്- സ്വാദ് റെസ്റ്റോറന്റില്‍ വെച്ചാഘോഷിച്ചു.

കോര്‍ഡിനേഷന്‍ സെക്രട്ടറി ഷാനവാസ് തവയില്‍ ഉദ്ഘാടനം ചെയ്ത പരിപാടി യുവകലാസാഹിതി ഖത്തര്‍ സെക്രട്ടറി. ഷെഹീര്‍ ഷാനു സ്വാഗതവും, പ്രസിഡന്റ് ബഷീര്‍ പട്ടാമ്പി അധ്യക്ഷതയും വഹിച്ചു. സിറാജ്, സിത്താര രാജേഷ്, ഷാന ലാലു, മഹേഷ് മോഹന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മാവേലിയെ വരവേറ്റുകൊണ്ട് ആഘോഷങ്ങള്‍ക്ക് തുടക്കമായി.

തിരുവാതിരയും,ഒപ്പനയും, മുട്ടിപ്പാട്ടും, ഓണക്കളികളും, യുവകലാസാഹിതി അംഗങ്ങള്‍ അവതരിപ്പിച്ച ഗാനമേളയും, ഓണസദ്യയും പരിപാടിക്ക് മാറ്റുകൂട്ടി.പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഹനീഫ നന്ദി പറഞ്ഞുകൊണ്ട് ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടിക്ക് സമാപനം കുറിച്ചു.!