യുവകലാസാഹിതി ഖത്തര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ. സിറാജ് എം,ബിനു ഇസ്മായില്‍' എന്നിവരെ ജനുവരി 29 മുതല്‍ 31 വരെ കേരള നിയമസഭാ മന്ദിരത്തില്‍ വച്ച് നടക്കുന്ന അഞ്ചാമത് ലോക കേരള സഭയിലേക്ക് തിരഞ്ഞെടുത്തു.

കേരളത്തിന്റെ ഭരണ നിര്‍വഹണത്തിലും വികസന പ്രവര്‍ത്തനങ്ങളിലും പ്രവാസി പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് വേണ്ടി തുടക്കം കുറിച്ച ആശയമാണ് ലോക കേരള സഭ.

സഭയില്‍ പങ്കെടുക്കാന്‍ ഖത്തറില്‍ നിന്നും യാത്ര തിരിക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് യുവകലാസാഹിതിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യാത്രയപ്പ് നല്‍കി.