- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
വിഭാഗീയ നീക്കങ്ങളെ സഹവർത്തിത്വത്തിലൂടെ ചെറുക്കുക - ബിഷപ് ഡോ.ഗീവർഗീസ് മാർ കൂറിലോസ്; ദോഹ റമദാൻ മീറ്റിന് പരിസമാപ്തി
ദോഹ- പരസ്പര വിശ്വാസവും സഹവർത്തിത്വവും മുറുകെ പിടിച്ച് സമൂഹത്തിൽ വ്യാപകമാവുന്ന വിഭാഗീയതയെയും ഇസ്ലാമോഫോബിയയെയും ചെറുക്കണമെന്ന് യാക്കോബയ സുരിയാനി സഭ നിരണം ഭദ്രാസനാധിപൻ ബിഷപ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്.
വിഭാഗീയതയുടെ കാലത്ത് മനുഷ്യനാകുകയെന്നത് വ്യക്തിയെ സംബന്ധിച്ച് വെല്ലുവിളി നേരിടുന്ന ഒന്നാണെന്നും റമദാനും വിഷുവും ഈസ്റ്ററും ഒരുമിച്ച് വന്ന പശ്ചാത്തലത്തിൽ ഉപവാസങ്ങൾക്കും ആഘോഷങ്ങൾക്കും മാനവികതയുടെ സന്ദേശമുയർത്തിപ്പിടിക്കാൻ സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച ദോഹ റമദാൻ മീറ്റിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മനുഷ്യനാകാനും ദൈവത്തെ അറിയാനുമുള്ള ഏറ്റവും ഉദാത്തമായ മാർഗം വിശപ്പറിയുകയെന്നതാണ്. റമദാനിലൂടെ സാധ്യമാകുന്നതും ഇതാണ്. കൂട്ടിവെക്കാനും പൂട്ടിവെക്കാനുമുള്ള ശീലം മാറ്റി തുറന്നുവെക്കാനും പകുത്തുനൽകാനും മനുഷ്യരെ പര്യാപ്തമാക്കുന്ന മഹത്തായ സങ്കൽപമാണ് സകാത്ത്. അദ്ദേഹം വിശദീകരിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച മനുഷ്യാവകാശ പ്രഖ്യാപനമാണ് മുഹമ്മദ് നബിയുടെ അറഫാ സന്ദേശം. ഇസ്ലാം വിഭാവനം ചെയ്യുന്ന ഈ സ്ഥിതിസമത്വവും സമഭാവനയും സാമ്രാജ്യത്വത്തിന് എന്നും കനത്ത പ്രഹരമേൽപ്പിക്കുന്നതായിരുന്നു. ഇസ്ലാമോഫോബിയ സൃഷ്ടിച്ച് കൊണ്ടും പ്രചരിപ്പിച്ച് കൊണ്ടുമാണ് സാമ്രാജ്യത്വം ഇതിനെ നേരിടുന്നതെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം, വിദ്വേഷ പ്രചരണങ്ങൾ മനുഷ്യരെ തമ്മിലകറ്റുന്ന ഈ കാലത്ത് പരസ്പരം അടുത്തറിയാനും ഒരുമിച്ചിരിക്കാനും ഐക്യദാർഢ്യപ്പെടാനുമുള്ള അവസരമൊരുക്കിക്കൊണ്ട് യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച ദോഹ റമദാൻ മീറ്റിൽ സംസാരിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഇതിന് വേദിയൊരുക്കിയ ദോഹ അന്താരാഷ്ട്ര മതാന്തര സംവാദവേദിക്ക് ഈ അവസരത്തിൽ പ്രത്യേക നന്ദി അറിയിക്കുന്നുവെന്നും വ്യക്തമാക്കി.
അൽ അറബി സ്പോർട്സ് ക്ലബിൽ നടന്ന റമദാൻ മീറ്റ് ഖത്തർ ചാരിറ്റി ഡയറക്ടർ ബോർഡ് അംഗവും ദോഹ അന്താരാഷ്ട്ര മതാന്തര സംവാദവേദി അസി. ഡയറക്ടറുമായ അലി അൽ ഗാമിദി ഉദ്ഘാടനം ചെയ്തു.കാരുണ്യത്തിന്റെയും ഉദാരതയുടെയും മാസമായ വിശുദ്ധ മാസത്തിൽ വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട ജനങ്ങളുമായി ചേർന്നിരിക്കാനും സംസാരിക്കാനും സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഇത്തരമൊരു കൂടിച്ചേരലുകളിലൂടെ ഇന്ത്യക്കാരുമായുള്ള ബന്ധം ഖത്തർ ദൃഢപ്പെടുത്തിയിട്ടുണ്ടെന്നും അൽ ഗാമിദി പറഞ്ഞു.
ഇത് നമ്മുടെ സാമൂഹിക ദൗത്യമാണ്. ഖത്തറിൽ വിവിധ മേഖലകളിൽ ഇന്ത്യക്കാർ തൊഴിലെടുക്കുന്നു. ഇന്ത്യക്കാർ വിശാലഹൃദയരാണ്. ഇന്ത്യയുടെ വൈവിധ്യമാണ് അതിന് കാരണം. ഇന്ത്യൻ പ്രവാസികൾ ഖത്തറിലെ പ്രധാന പ്രവാസി സമൂഹമാണ്. ഖത്തറിനും ഇന്ത്യക്കുമിടയിലുള്ള ബന്ധത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ട്.വിവിധ രാജ്യക്കാർ, മതക്കാർ, വൈവിധ്യമാർന്ന സംസ്‌കാരമുള്ളവർ തുടങ്ങിയവരെയെല്ലാം ചേർത്തു പിടിക്കുന്നതും അവർക്ക് അഭിപ്രായ അവസരമൊരുക്കുന്ന വേദിയാണ് ദോഹ അന്താരാഷ്ട്ര മതാന്തര സംവാദവേദിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തർ മുന്നോട്ട് വെക്കുന്ന സമാധാനവും സഹവർത്തിത്വവുമാണ് സംവാദവേദിയുടെ അടിത്തറയെന്നും അദ്ദേഹം സൂചിപ്പിച്ചു. നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്‌മെന്റ് ചെയർമാൻ സുഹൈബ് സി.ടി മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ഫോറം പ്രസിഡന്റ് എസ്.എസ് മുസ്തഫ അധ്യക്ഷത വഹിച്ചു, സിഐ.സി പ്രസിഡന്റ് ടി.കെ ഖാസിം യൂത്ത് ഫോറം വൈസ് പ്രസിഡന്റ് അസ്ലം കെ എ എന്നിവർ സംസാരിച്ചു