- Home
- /
- Qatar
- /
- Association
ഇന്ത്യന്‍ ബഡ്ജറ്റ് : കെയര്‍ ദോഹ കരിയര്‍ കഫേ സംഘടിപ്പിച്ചു
ദോഹ : ഇന്ത്യന്‍ ബജറ്റ് അടിസ്ഥാനമാക്കി കെയര്‍ ദോഹ 'ഇന്ത്യന്‍ ബഡ്ജറ്റ് 2024 ഉം പുതിയ നികുതി നിയമങ്ങളും' എന്ന തലക്കെട്ടില്‍ കരിയര്‍ കഫേ സംഘടിപ്പിച്ചു. യൂത്ത് ഫോറം ഹാളില്‍ നടന്ന പരിപാടിയില്‍ സാമ്പത്തിക വിദഗ്ധരായ ജാസിം നാലകത്ത്, മുഹമ്മദ് ആസാദ് എന്നിവര്‍ വിഷയാവതരണം നടത്തി.ബജറ്റിലെ പ്രധാന വിഷയങ്ങളെ കേന്ദ്രീകരിച്ച് അനലിറ്റിക്ക്സ് മാനെജ്മെന്റ് കണ്‍സള്‍ട്ടന്‍സി സീനിയര്‍ ബിസിനസ് കണ്‍സള്‍ട്ടന്റ് ജാസിം നാലകത്ത് സംസാരിചു. പുതുക്കിയ നികുതി നിയമങ്ങളുമായി ബന്ധപ്പെട്ട് ടാസ് ആന്‍ഡ് ഹംസിത്ത് പാര്‍ട്ണര്‍ മുഹമ്മദ് ആസാദ് […]
- Share
- Tweet
- Telegram
- LinkedIniiiii
ദോഹ : ഇന്ത്യന്‍ ബജറ്റ് അടിസ്ഥാനമാക്കി കെയര്‍ ദോഹ 'ഇന്ത്യന്‍ ബഡ്ജറ്റ് 2024 ഉം പുതിയ നികുതി നിയമങ്ങളും' എന്ന തലക്കെട്ടില്‍ കരിയര്‍ കഫേ സംഘടിപ്പിച്ചു. യൂത്ത് ഫോറം ഹാളില്‍ നടന്ന പരിപാടിയില്‍ സാമ്പത്തിക വിദഗ്ധരായ ജാസിം നാലകത്ത്, മുഹമ്മദ് ആസാദ് എന്നിവര്‍ വിഷയാവതരണം നടത്തി.
ബജറ്റിലെ പ്രധാന വിഷയങ്ങളെ കേന്ദ്രീകരിച്ച് അനലിറ്റിക്ക്സ് മാനെജ്മെന്റ് കണ്‍സള്‍ട്ടന്‍സി സീനിയര്‍ ബിസിനസ് കണ്‍സള്‍ട്ടന്റ് ജാസിം നാലകത്ത് സംസാരിചു. പുതുക്കിയ നികുതി നിയമങ്ങളുമായി ബന്ധപ്പെട്ട് ടാസ് ആന്‍ഡ് ഹംസിത്ത് പാര്‍ട്ണര്‍ മുഹമ്മദ് ആസാദ് വിഷയമവതരിപ്പിച്ചു. നികുതി നിയമങ്ങള്‍ ഏതെന്നും അവ പ്രവാസികളെ എങ്ങനെ ബാധിക്കുന്നുവെന്നും പ്രവാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവ അദ്ദേഹം വിശദീകരിച്ചു. പരിപാടിയുടെ അവസാനത്തില്‍ ചോദ്യോത്തര സെഷനും സംഘടിപ്പിച്ചിരുന്നു.
കെയര്‍ ദോഹ ഡയറക്ടര്‍ അഹമ്മദ് അന്‍വര്‍ സ്വാഗതവും കെയര്‍ എക്സിക്യൂട്ടീവ് അംഗം ഹബീബ് ഐരൂര്‍ നന്ദി പറഞ്ഞു.