വയനാട് ദുരന്തത്തില്‍ വീടുകളുള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ടവരേയും, പരക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരേയും, തൊഴിലെടുക്കാന്‍ കഴിയാത്തവരേയും, വിദ്യാര്‍ത്ഥികളേയും, അംഗഹീനരായവരേയും സഹായിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം കൊടുക്കുന്ന ഓ ഐ സി സി യുടേയും കെ പി സി സി യുടേയും പരിപാടികളുടെ ഖത്തറിലെ ഏകീകരണത്തിന് റീലീഫ് കമ്മിറ്റി രൂപീകരിച്ചു.

ഓ ഐ സി സി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി നിര്‍വ്വാഹ സമിതിയംഗം ശ്രീ ജൂട്ടസ്സ് പോള്‍ ചെയര്‍മാനും, യുത്ത് വിംഗ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ശ്രീ നദീം മാനര്‍ കണ്‍വീനറുമായി രൂപീകരിച്ച കമ്മിറ്റി ഓ ഐ സി സി യുടേയും കെ പി സി സി യുടേയും കേന്ദ്ര നേതൃത്വവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സമീര്‍ ഏറാമല പറഞ്ഞു.

വയനാട് ദുരന്തത്തിന്റെ കെടുതികള്‍ വ്ത്യസ്ത രീതിയില്‍ അനുഭവിക്കുന്നവരുടെ തുടര്‍ ജീവിതത്തിന് വേണ്ടുന്ന ആവശ്യങ്ങളറിഞ്ഞുള്ള പദ്ധതികള്‍ക്കാണ് ഓ ഐ സി സി യും കെ പി സി സി യും സംയുക്തമായി രൂപം കൊടുക്കുന്നതെന്നും ശ്രീ സമീര്‍ ഏറാമല പറഞ്ഞു.

2018 ലെ മഹാ പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി 12 വീടുകള്‍ നിര്‍മ്മിച്ചുകൊടുത്ത് നിരാലംബര്‍ക്ക് കൈത്താങ്ങായി ആദ്യം ഓടിയെത്തിയത് ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയാണെന്ന് പ്രസിഡണ്ട് ശ്രീ സമീര്‍ എറാമല ഓര്‍മ്മപ്പെടുത്തി.

ശ്രീ രാഹൂല്‍ ഗാന്ധി വയനാടിനായി പ്രഖ്യാപിച്ച 100 വീടുകളുടേതുള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് നേതൃത്വം നല്കുന്ന ഏ ഐ സി സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി ശ്രീ കെ സി വേണുഗോപാലിനും, കെ പി സി സി യുടെ അദ്ധ്യക്ഷന്‍ ശ്രീ കെ സുധാകരനും, ഓ ഐ സി സി യുടെ ചുമതല വഹിക്കുന്ന ശ്രീ ജയിംസ് കൂടലിനും എല്ലാ പിന്തുണയും , സഹകരണവും സെന്‍ട്രല്‍ കമ്മിറ്റിയും, ജില്ലാകമ്മിറ്റി കളും നല്കുമെന്ന് ശ്രീ സമീര്‍ പറഞ്ഞു.

സംഘനാകാര്യ ജനറല്‍ സെക്രട്ടറി ശ്രീ ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍, ജനറല്‍ സെക്രട്ടറി ശ്രീ മനോജ് കൂടല്‍ സ്വാഗതവും, ജോയിന്റ് ട്രഷറര്‍ ശ്രീ നൗഷാദ് ടി കെ നന്ദിയും പറഞ്ഞു.