- Home
- /
- Qatar
- /
- Immigration
ദുരിതബാധിതരെ ചേര്‍ത്തുപിടിക്കുക - യൂത്ത് ഫോറം
ദോഹ : വയനാട് ഉരുള്‍പൊട്ടലില്‍ അകപ്പെട്ട ദുരിതബാധിതരെ ചേര്‍ത്തുപിടിക്കാനൊരുങ്ങി യൂത്ത് ഫോറം ഖത്തര്‍. കേരളത്തില്‍ നടന്ന പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകമായി വിളിച്ചുചേര്‍ത്ത പ്രവര്‍ത്തക സംഗമം സംഘടന വിളിച്ചു ചേര്‍ത്തു. ഏവരെയും നടുക്കിയ ഏറെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട് സംഭവിച്ചിരിക്കുന്നത്. ദുരന്തങ്ങള്‍ ദൈവത്തിന്റെ പരീക്ഷണമാണെന്നും അത് ബാധിക്കാത്തവര്‍ ബാധിച്ച ആളുകള്‍ക്ക് സാന്ത്വനവും സഹായവും ആവേണ്ടതുണ്ടെന്നും അതു കൊണ്ടു തന്നെ അവരെ ചേര്‍ത്തു പിടിക്കുവാനും പുനരധിവസിപ്പിക്കുവാനുമുള്ള ധൗത്യം നമ്മുടെ കടമയാണെന്നും നാമേവരും അതിനായി […]
- Share
- Tweet
- Telegram
- LinkedIniiiii
ദോഹ : വയനാട് ഉരുള്‍പൊട്ടലില്‍ അകപ്പെട്ട ദുരിതബാധിതരെ ചേര്‍ത്തുപിടിക്കാനൊരുങ്ങി യൂത്ത് ഫോറം ഖത്തര്‍. കേരളത്തില്‍ നടന്ന പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകമായി വിളിച്ചുചേര്‍ത്ത പ്രവര്‍ത്തക സംഗമം സംഘടന വിളിച്ചു ചേര്‍ത്തു. ഏവരെയും നടുക്കിയ ഏറെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട് സംഭവിച്ചിരിക്കുന്നത്. ദുരന്തങ്ങള്‍ ദൈവത്തിന്റെ പരീക്ഷണമാണെന്നും അത് ബാധിക്കാത്തവര്‍ ബാധിച്ച ആളുകള്‍ക്ക് സാന്ത്വനവും സഹായവും ആവേണ്ടതുണ്ടെന്നും അതു കൊണ്ടു തന്നെ അവരെ ചേര്‍ത്തു പിടിക്കുവാനും പുനരധിവസിപ്പിക്കുവാനുമുള്ള ധൗത്യം നമ്മുടെ കടമയാണെന്നും നാമേവരും അതിനായി ഇറങ്ങിത്തിരിക്കണമെന്നും യൂത്ത് ഫോറം പ്രസിഡന്റ് ബിന്‍ഷാദ് പുനത്തില്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
ജനറല്‍ സെക്രട്ടറി ഹബീബ് റഹ്മാന്റെ സ്വാഗതത്തോട് കൂടി ആരംഭിച്ച പരിപാടിയില്‍ യൂത്ത് ഫോറം വൈസ് പ്രസിഡന്റ് ആരിഫ് തുടര്‍ന്ന് സംസാരിച്ചു. പുനരധിവാസത്തിന് ഏവരും പങ്കാളിയാവുക യും ഒപ്പം പ്രാര്‍ത്ഥനയും കൂടി വേണമെന്ന് ആരിഫ് അഹമ്മദ് സൂചിപ്പിച്ചു.
ഒരുപാട് പരീക്ഷണങ്ങളെ നാം അതിജീവിച്ചവരാണെന്നും ഇതിനെയും നമ്മള് മറികടക്കുമെന്നും ഓരോരുത്തരും അതിനുവേണ്ടി പരിശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്നും സമാപനം നിര്‍വഹിച് കൊണ്ടു വൈസ് പ്രസിഡന്റ് ഫൈസല്‍ എടവനക്കാട് ആവശ്യപ്പെട്ടു.