- Home
- /
- Qatar
- /
- Association
എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനം വര്‍ണാഭമാക്കി യൂത്ത് ഫോറം ഖത്തര്‍
ദോഹ:യൂത്ത് ഫോറം ഖത്തര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു .തുമാമ, ദോഹ, വക്റ, മദീന ഖലീഫ, റയ്യാന്‍ എന്നീ സോണുകളിലായി പോസ്റ്റര്‍ ഡിസൈന്‍, ടേബിള്‍ ടോക്,ഇന്റര്‍ യൂണിറ്റ് കലാ മത്സരങ്ങള്‍,കൊളാഷ്, സ്വാതന്ത്ര്യ ദിന ക്വിസ്സ്,കുട്ടികള്‍ക്കായുള്ള പെയ്ന്റിംഗ് മത്സരങ്ങള്‍ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികള്‍ അരങ്ങേറി. യൂത്ത് ഫോറം പ്രവര്‍ത്തകരും സഹകാരികളുമായ നിരവധി യുവാക്കളും കുടുംബാംഗങ്ങളും സ്വാതന്ത്ര്യ ദിന പരിപാടികളുടെ ഭാഗമായി. യൂത്ത് ഫോറം ഓഫീസിലും വിവിധ സോണല്‍ കേന്ദ്രങ്ങളിലെ പ്രത്യേക വേദികളിലുമായി അരങ്ങേറിയ സ്വാതന്ത്ര്യ ദിനാഘോഷ […]
- Share
- Tweet
- Telegram
- LinkedIniiiii
ദോഹ:യൂത്ത് ഫോറം ഖത്തര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു .തുമാമ, ദോഹ, വക്റ, മദീന ഖലീഫ, റയ്യാന്‍ എന്നീ സോണുകളിലായി പോസ്റ്റര്‍ ഡിസൈന്‍, ടേബിള്‍ ടോക്,ഇന്റര്‍ യൂണിറ്റ് കലാ മത്സരങ്ങള്‍,കൊളാഷ്, സ്വാതന്ത്ര്യ ദിന ക്വിസ്സ്,കുട്ടികള്‍ക്കായുള്ള പെയ്ന്റിംഗ് മത്സരങ്ങള്‍ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികള്‍ അരങ്ങേറി. യൂത്ത് ഫോറം പ്രവര്‍ത്തകരും സഹകാരികളുമായ നിരവധി യുവാക്കളും കുടുംബാംഗങ്ങളും സ്വാതന്ത്ര്യ ദിന പരിപാടികളുടെ ഭാഗമായി.
യൂത്ത് ഫോറം ഓഫീസിലും വിവിധ സോണല്‍ കേന്ദ്രങ്ങളിലെ പ്രത്യേക വേദികളിലുമായി അരങ്ങേറിയ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളില്‍ യൂത്ത് ഫോറം കേന്ദ്ര പ്രസിഡന്റ് ബിന്‍ഷാദ് പുനത്തില്‍, ജനറല്‍ സെക്രട്ടറി ഹബീബ് റഹ്മാന്, സ്റ്റുഡന്‍സ് ഇന്ത്യ കോര്‍ഡിനേറ്റര്‍ ഫര്ഹാന് എന്നിവര്‍ സന്നിഹിതരായിരുന്നു. കേന്ദ്ര സമിതിയംഗങ്ങള്‍, വിവിധ സോണുകളുടെ പ്രസിഡന്റുമാരായ റഷാദ് മുബാറക്, മാഹിര്‍ മുഹമദ്, റസല്‍, ഷനാസ്, കാമില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.