- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിലും സ്വദേശിവത്കരണം ശക്തമാക്കികൊണ്ടുള്ള പുതിയ നിമയത്തിന് അമീറിന്റെ അംഗീകാരം; സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ഒഴിവുകളിൽ പ്രഥമ പരിഗണന സ്വദേശികൾക്ക് നല്കും
ദോഹ: സ്വദേശിവത്കരണം ശക്തമാക്കിക്കൊണ്ടുള്ള പുതിയ നിയമത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകി. മാനവ വിഭവശേഷി സംബന്ധിച്ച 2016-ലെ 15-ാം നമ്പർ നിയമത്തിലാണ് അമീർ ഒപ്പുവച്ചത്. ജോലിക്കുള്ള അനുമതി മുതൽ വാർഷികഅവധി, വിരമിക്കൽ, വിരമിക്കുന്ന സമയത്തെ ആനുകൂല്യങ്ങൾ തുടങ്ങിയവയ്‌ക്കെല്ലാം പ്രത്യേക വ്യവസ്ഥകൾ ചെയ്തുകൊണ്ടുള്ളതാണ് പുതിയ നിയമം. പുതിയ നിയമ പ്രകാരം സർക്കാർ, പൊതുമേഖലകളിൽ ജോലിക്ക് മുൻഗണന ഖത്തറി പൗരന്മാർക്കാണ്.പൗരന്മാർക്കുശേഷം ഖത്തറികളല്ലാത്തവരെ വിവാഹം ചെയ്ത ഖത്തറി വനിതകളുടെ മക്കൾക്കാണ് പരിഗണന. അതിനുശേഷം ഖത്തറികളല്ലാത്ത വനിതകളെ വിവാഹം ചെയ്ത ഖത്തറി പൗരന്മാരുടെ മക്കൾക്കും പിന്നീട് മറ്റ് ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർക്കും അറബ് പ്രവാസികൾക്കുമാണ്. ഏറ്റവും അവസാനമാണ് ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് വിദേശ രാജ്യങ്ങളിലെ പ്രവാസികൾക്ക് പരിഗണന നൽകുന്നത്. ജഡ്ജിമാർ, അസി. ജഡ്ജിമാർ, പബ്ലിക് പ്രോസിക്യൂഷനിലെ അംഗങ്ങൾ, അവരുടെ അസിസ്റ്റന്റുമാർ, അമിരീ ദിവാനിലെ ഉദ്യോഗസ്ഥർ, ഡിപ്ലോമാറ്റിക് കോൺസുലേറ്റുകളിലെ
ദോഹ: സ്വദേശിവത്കരണം ശക്തമാക്കിക്കൊണ്ടുള്ള പുതിയ നിയമത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകി. മാനവ വിഭവശേഷി സംബന്ധിച്ച 2016-ലെ 15-ാം നമ്പർ നിയമത്തിലാണ് അമീർ ഒപ്പുവച്ചത്.
ജോലിക്കുള്ള അനുമതി മുതൽ വാർഷികഅവധി, വിരമിക്കൽ, വിരമിക്കുന്ന സമയത്തെ ആനുകൂല്യങ്ങൾ തുടങ്ങിയവയ്‌ക്കെല്ലാം പ്രത്യേക വ്യവസ്ഥകൾ ചെയ്തുകൊണ്ടുള്ളതാണ് പുതിയ നിയമം. പുതിയ നിയമ പ്രകാരം സർക്കാർ, പൊതുമേഖലകളിൽ ജോലിക്ക് മുൻഗണന ഖത്തറി പൗരന്മാർക്കാണ്.പൗരന്മാർക്കുശേഷം ഖത്തറികളല്ലാത്തവരെ വിവാഹം ചെയ്ത ഖത്തറി വനിതകളുടെ മക്കൾക്കാണ് പരിഗണന. അതിനുശേഷം ഖത്തറികളല്ലാത്ത വനിതകളെ വിവാഹം ചെയ്ത ഖത്തറി പൗരന്മാരുടെ മക്കൾക്കും പിന്നീട് മറ്റ് ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർക്കും അറബ് പ്രവാസികൾക്കുമാണ്. ഏറ്റവും അവസാനമാണ് ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് വിദേശ രാജ്യങ്ങളിലെ പ്രവാസികൾക്ക് പരിഗണന നൽകുന്നത്.
ജഡ്ജിമാർ, അസി. ജഡ്ജിമാർ, പബ്ലിക് പ്രോസിക്യൂഷനിലെ അംഗങ്ങൾ, അവരുടെ അസിസ്റ്റന്റുമാർ, അമിരീ ദിവാനിലെ ഉദ്യോഗസ്ഥർ, ഡിപ്ലോമാറ്റിക് കോൺസുലേറ്റുകളിലെ ഉദ്യോഗസ്ഥർ, സർവകലാശാലയിലെ അദ്ധ്യാപകർ, ഖത്തർ പെട്രോളിയം ഉദ്യോഗസ്ഥർ, ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അഥോറിറ്റി, സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ ഉദ്യോഗസ്ഥർ എന്നിവർക്ക് പുതിയ നിയമം ബാധകമല്ല. എല്ലാ കേസുകളിലും ഖത്തറികളല്ലാത്ത ഉദ്യോഗസ്ഥരെ നിയമിക്കുന്നത് തൊഴിൽ കരാറിലൂടെയാണ്. ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം അറുപതാണെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
തൊഴിൽ കരാർ അവസാനിക്കൽ, രാജി, അനാരോഗ്യം, അച്ചടക്ക നടപടിയുടെ ഭാഗമായുള്ള പിരിച്ചുവിടൽ, പൊതുജനതാൽപര്യാർഥം പിരിച്ചുവിടാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം, കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥനെതിരെയുള്ള അന്തിമവിധി, ഖത്തറി പൗരാവകാശം ഒഴിയൽ, മരണം എന്നീ കാരണങ്ങളിലും ഉദ്യോഗസ്ഥന്റെ ജോലി അവസാനിക്കുന്നു. അതേസമയം, പൊതുജനതാത്പര്യ പ്രകാരം പെൻഷൻ പ്രായം കഴിഞ്ഞാലും ഒരു ഉദ്യോഗസ്ഥന് ജോലിയിൽ തുടരാമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. ഇത്തരം കേസുകളിൽ ബന്ധപ്പെട്ട അഥോറിറ്റി വർഷാടിസ്ഥാനത്തിൽ സേവന കാലാവധി നീട്ടിയ ഉത്തരവ് നൽകണം. അഞ്ചുവർഷം കാലാവധി കഴിഞ്ഞ് വീണ്ടും ഉദ്യോഗസ്ഥന്റെ സേവനം നീട്ടണമെങ്കിൽ പ്രധാനമന്ത്രിക്ക് ഉത്തരവ് നൽകാം. അണ്ടർ സെക്രട്ടറിമാരുടെ സേവനകാലാവധി നീട്ടണമെങ്കിൽ അമീറിന്റെ ഉത്തരവ് ആവശ്യമാണ്.
പുതിയനിയമം പ്രകാരം ഭരണ നിർവഹണ വികസന തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം പൊതുജോലികളുടെ വിഭജനവും വ്യവസ്ഥകളും സംബന്ധിച്ചുള്ള മാർഗനിർദ്ദേശം തയ്യാറാക്കും. എല്ലാ സർക്കാർ സ്ഥാപനങ്ങളും തൊഴിൽ ഘടന തയ്യാറാക്കണം.
നിയമത്തിലെ പ്രധാന വ്യവസ്ഥകൾ
ഒരു ഉദ്യോഗസ്ഥൻ അല്ലെങ്കിൽ ഉദ്യോഗസ്ഥ മുൻകൂർ അനുവാദമില്ലാതെ തുടർച്ചയായി 15 ദിവസം ജോലി ചെയ്തില്ലെങ്കിൽ രാജി വച്ചതായി കണക്കാക്കും. തൊഴിലുടമയുടെ അനുമതിയില്ലാതെ തുടർച്ചയായി അവധിയെടുക്കുന്നത് 30 ദിവസത്തിൽ കൂടുതലായാൽ ജോലിയിൽനിന്ന് പുറത്താക്കിയതായി പരിഗണിക്കും. ഒരു ഖത്തറി ഉദ്യോഗസ്ഥൻ കുറഞ്ഞത് ഒരു വർഷമെങ്കിലും സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്താൽ വിരമിക്കൽ ആനുകൂല്യത്തിന് അർഹനാണ്. ആദ്യ അഞ്ചുവർഷം തുടർച്ചയായി ഒരു മാസത്തെ അടിസ്ഥാന ശമ്പളം ലഭിക്കും.
അടുത്ത അഞ്ച് വർഷത്തേക്ക് ഒന്നര മാസത്തെ അടിസ്ഥാന ശമ്പളം ലഭിക്കും. അത്
കഴിഞ്ഞാൽ രണ്ടു മാസത്തെ അടിസ്ഥാനശമ്പളവും നിയമം വ്യവസ്ഥ ചെയ്യുന്നു.
അതേസമയം ഖത്തറികളല്ലാത്ത ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യമായി
പ്രതിവർഷം ഒരു മാസത്തെ അടിസ്ഥാന ശമ്പളമാണ് നൽകുന്നത്. ഗ്രേഡ് 13-ൽ തുടക്കത്തിലുള്ള ശന്പള സ്‌കെയിൽ 2,200 റിയാലാണ്. സേവനത്തിന്റെ അവസാനത്തിലുള്ള ശമ്പള സ്‌കെയിൽ 3,000 റിയാലുമാണ്. മികച്ച േഗ്രഡുകളുടെ തുടക്കത്തിൽ 43,000 റിയാലും അവസാനത്തിൽ 50,000 റിയാലുമാണ് ശമ്പളം. ആഴ്ചയിലുള്ള പ്രവൃത്തിദിനങ്ങൾ, ജോലി സമയം, പൊതു അവധികൾ,
ഇത്തരം ദിവസങ്ങളിലെ ജോലിയുടെ ഘടന എന്നിവയെല്ലാം മന്ത്രിസഭയാണ് തീരുമാനിക്കുന്നത്. മുൻകൂർ അനുമതി തേടിയ ശേഷമേ ഉദ്യോഗസ്ഥന് അവധിയിൽ
പ്രവേശിക്കാൻ കഴിയൂ. രണ്ട് പൊതുഅവധിക്കിടയിൽ ഒരു പ്രവൃത്തി ദിനം വന്നാൽ
ആ ദിവസം ഓഫ് ഡേയായി പരിഗണിക്കും. ഒരു മുസ്ലിം ഉദ്യോഗസ്ഥന് ഹജ്ജ് നിർവഹിക്കാനായി 21 ദിവസം മുഴുവൻ ശമ്പളത്തോടുള്ള അവധി നൽകുംകാലാനു സൃതമായ അവധികളെടുക്കാൻ ഉദ്യോഗസ്ഥന് അനുമതിയുണ്ട്. മുഴുവൻ ശമ്പളത്തോടു കൂടിയുള്ള വാർഷിക അവധിക്ക് ഉദ്യോഗസ്ഥന് അർഹതയുണ്ട്.
സർക്കാർ ജീവനക്കാരന്റെ വാർഷിക അവധിയുടെ കാലാവധി 30 മുതൽ 45 ദിവസമാണ്. ഓരോ അവധിക്കും ക്യത്യമായ മാനദണ്ഡങ്ങൾ നിയമം വ്യവസ്ഥ ചെയ്യുന്നു. രോഗത്തെ തുടർന്ന് ജോലിക്ക് ഹാജരാകാൻ കഴിഞ്ഞില്ലെങ്കിൽ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കണം. കോമ്പീറ്റന്റ് മെഡിക്കൽ അഥോറിറ്റിയുടെ റിപ്പോർട്ടിൽ ഉദ്യോഗസ്ഥൻ അല്ലെങ്കിൽ ഉദ്യോഗസ്ഥ ജോലിയിൽ തുടരാൻ ആരോഗ്യവാനല്ലെന്ന് വ്യക്തമായാൽ ഖത്തറിയാണെങ്കിൽ ജോലിയിൽനിന്ന് വിരമിച്ചതായും പ്രവാസികളാണെങ്കിൽ ജോലിയിൽനിന്ന് പുറത്താക്കപ്പെട്ടതായും കണക്കാക്കും. ജോലി സംബന്ധമായ അസുഖമോ പരിക്കോ ഉണ്ടായാൽ രണ്ട് വർഷത്തിൽ
കുറയാതെ മുഴുവൻ ശമ്പളത്തോടു കൂടിയ രോഗാവധി അനുവദിക്കും. ഇക്കാലയളവിൽ രോഗാവസ്ഥ മെച്ചപ്പെട്ടില്ലെങ്കിൽ ഖത്തറിയല്ലാത്തവരെ ജോലിയിൽനിന്ന് നീക്കും. അതേസമയം ഖത്തറിയാണെങ്കിൽ ഒരു വർഷത്തേക്ക് കൂടി മുഴുവൻ ശമ്പളത്തോടെ അവധി നൽകുകയും അതിനു ശേഷം വിരമിച്ചതായി കണക്കാക്കുകയും ചെയ്യും.