- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തർ കേരളീയം സാംസ്കാരികോൽസവത്തിന് പ്രോജ്വല സമാപനം
ദോഹ. ഖത്തറിലെ മലയാളി സമൂഹത്തെ ഉദ്ദേശിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി വൈവിധ്യമാർന്ന കലാവൈജ്ഞാനിക പരിപാടികളോടെ ഫ്രന്റ്‌സ് കൾചറൽ സെന്റർ ( എഫ്. സി. സി ) നടത്തി വന്ന ഖത്തർ കേരളീയത്തിന്റെസാംസ്‌കാരികോൽസവ സമാപനം. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ട് സാംസ്‌കാരിെേകൽസവം ദ്ധേയമായി. എം.ഇ.എസ്. ഇന്ത്യൻ സ്‌ക്കൂൾ അങ്കണത്തിലൊ
ദോഹ. ഖത്തറിലെ മലയാളി സമൂഹത്തെ ഉദ്ദേശിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി വൈവിധ്യമാർന്ന കലാവൈജ്ഞാനിക പരിപാടികളോടെ ഫ്രന്റ്‌സ് കൾചറൽ സെന്റർ ( എഫ്. സി. സി ) നടത്തി വന്ന ഖത്തർ കേരളീയത്തിന്റെസാംസ്‌കാരികോൽസവ സമാപനം. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ട് സാംസ്‌കാരിെേകൽസവം ദ്ധേയമായി. എം.ഇ.എസ്. ഇന്ത്യൻ സ്‌ക്കൂൾ അങ്കണത്തിലൊരുക്കിയ സാംസ്‌കാരിക വിരുന്നിലും പ്രതികൂല കാലാവസ്ഥ പോലും പരിഗണിക്കാതെ സ്്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകൾ അണി നിരന്നപ്പോൾ എഫ്.സി.സി പ്രതിനിധാനം ചെയ്യുന്ന മാനവ സൗഹൃദമെന്ന ആശയത്തിന് മുമ്പത്തേക്കാളും പ്രസക്തിയും പ്രാധാന്യവുമുണ്ടെന്ന് അടിവരയിട്ടു.
എഫ്.സി.സിയുടെ പത്താം വാർഷികം കൂടിയായ സമ്മേളനം പ്രബുദ്ധ മലയാളി സമൂഹത്തിന് അവിസ്മരണീയമായ മുഹൂർത്തങ്ങളാണ് സമ്മാനിച്ചത്. മനുഷ്യൻ പൊതുവിലും ഇന്ത്യൻ സമൂഹം വിശേഷിച്ചും അഭിമുഖീകരിച്ച സാംസ്‌കാരികവും മൗലികവുമായ വിഷയങ്ങളിലേക്ക് വിരൽ ചൂണ്ടിയ മലയാളത്തിന്റെ മഹാനടൻ ശ്രീനിവാസനും സാംസ്‌കാരിക നായകൻ കെ.ഇ.എൻ കുഞ്ഞഹമ്മദും സമകാലികസമൂഹം പ്രബുദ്ധരാവേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞപ്പോൾ നിറ സദസ്സ് ആദ്യന്തം സജീവമായി.
ആഡംബരങ്ങളിലും മറ്റു ജീവിതസൗഹചര്യങ്ങളിലുമൊക്കെ ശ്രദ്ധ ചെലുത്തുന്ന മലയാളി ഭക്ഷണകാര്യത്തിൽ സ്വീകരിക്കുന്ന സമീപനം ആശാവഹമല്ലെന്ന് ശ്രീനിവാസൻ ഉദാഹരണങ്ങൾ നരത്തി അവതരിപ്പിച്ചപ്പോൾ സദസ്സ് തിരിച്ചറിവിന്റെ നോവനുഭവിച്ചു. കോർപറേറ്റു ഭീമന്മാരായ മാക്‌േഡാണാൾഡും കെ.എഫ്.സിയും തികച്ചും യാന്ത്രികമായ രീതിയിൽ തയ്യാറാക്കുന്ന ഭക്ഷണങ്ങൾ ഏറെ മാരകമാണ്. കാർഷിക രാജ്യമായ ഇന്ത്യയിൽ പോലും മാരകമായ വിഷങ്ങൾ തെളിച്ച പഴങ്ങളും പച്ചക്കറികളും മറ്റു ധാന്യങ്ങളുമാണ് പ്രചാരം നേടുന്നത്. ഇത് കാൻസറടക്കമുള്ള മഹാവിപത്തുക്കളാണ് സമൂഹത്തിന് സമ്മാനിക്കുന്നത്. കേരളത്തിന്റെ സ്വന്തം വെളിച്ചണ്ണയിൽ പോലും മായം കലർത്തി വിപണനം ചെയ്യുന്ന വ്യാപാര സംസ്‌കാരത്തെ പ്രതിരോധിക്കുവാൻ നമ്മുടെ കാർഷിക സങ്കൽപങ്ങളിൽ കാര്യമായ മാറ്റം വേണമെന്ന് അദ്ദേഹം പറഞ്ഞു.
ജൈവ കൃഷിയും ശുദ്ധമായ കാഴ്ചപ്പാടും കേരളീയ സമൂഹം തിരിച്ചുകൊണ്ടുവരിക മാത്രമാണ് ഇതിനൊരു പരിഹാരം. ഈ രംഗത്ത് പ്രായോഗികമായി എന്തു ചെയ്യുവാൻ കഴിയുമെന്ന അന്വേഷണമാണ് താൻ കൃഷിയിലൂടെ നടത്തുന്നത്. കേരളത്തിന്റെ കാർഷിക സംസ്‌കാരം വീണ്ടെടുക്കുവാൻ കൂട്ടായ പരിശ്രമങ്ങളുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കൊഴുകുന്ന പച്ചക്കറികളിലെ വിഷാംശം പരിശോധിക്കുന്നതിന് സൗകര്യമേർപ്പെടുത്താതെ കേവലം പ്രഖ്യാപനങ്ങൾ കൊണ്ട് കാര്യമില്ല. പ്രായോഗികമായ നടപടികളാണ് ഗവൺമെന്റ് ഭാഗത്തുനിനിന്നും ഉണ്ടാവേണ്ടത്.
ജനാധിപത്യമെന്ന വാക്കുപോലും ഡെമോക്രസിയുടെ ശരിയായ വിവർത്തനമല്ലെന്നും ജനശക്തിേെയേന്നാ നസ്വാതന്ത്ര്യമെന്നോ ആണ് ശരിക്ക് പ്രയോഗിക്കേണ്ടതെന്നും ഇന്ത്യൻ ജനാധിപത്യവും ജീവിതവും എന്ന വിഷയമവതരിപ്പിച്ച് സംസാരിച്ച കെ. ഇ. എൻ. കുഞ്ഞഹമ്മദ് പറഞ്ഞു. ആധിപത്യവും വിധേയത്വവുമില്ലാത്ത തനിമയാർന്ന ആവിഷ്‌കാരമാണ് ജനസ്വാതന്ത്ര്യം. തങ്ങളുടെ ബോധ്യങ്ങളെ നിലനിർത്താനും അതിന് പ്രചാരം നൽകാനും ഓരോരുത്തർക്കും അവകാശം നൽകുന്ന ജനാധിപത്യം മനോഹരമായ പ്രായോഗിക കാഴ്ചപ്പാടുകളാണ് അവതരിപ്പിക്കുന്നത്.
സഹകരണാത്മക ജീവിതത്തിന്റെ ഇനിയും എഴുതിത്ത്തീരാത്ത മാനിഫേസ്റ്റോയാണ് ജനാധിപത്യം. ഇതിൽ യോജിക്കുവാനും വിയോജിക്കുവാനും അവസരമുണ്ട്. എന്നാൽ വിസ്തൃത ജീവിതത്തിന്റെ ചിറകുകളരിയുകയും വൈവിധ്യങ്ങളിലേക്കുള്ള വാതിലുകൾ വലിച്ചടക്കുകയും ചെയ്യുന്നുവെന്നതാണ് ഇന്ത്യൻ ജനാധിപത്യം അഴുമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി. ജനങ്ങൾ ഏത് ജന്തുവിന്റെ ഭക്ഷണം കഴിക്കണമെന്നതിലല്ല മനുഷ്യനെ യോജിപ്പിക്കേണ്ടത്, മറിച്ച് ഒരു ജന്തുവിന്റെ പേരിലും മനുഷ്യൻ കൊല്ലപ്പെടാൻ പാടില്ല എന്നതിലാണ് മനുഷ്യരെ ഐക്യപ്പെടുത്തേണ്ടത്. തീരുമാനിക്കുകയല്ല ജനങ്ങൾക്കാവശ്യമായ ഭക്ഷണം എത്തിച്ച് കൊടുക്കുകയെന്നതാണ് ഭരണകൂടത്തിന്റെ ഉത്തരവാദിത്തം. ജാതി മത രാഷ്ട്ര അതിർത്തികൾക്കപ്പുറമുള്ള സൗഹൃദമാണുണ്ടാവേണ്ടത്. ഇന്ത്്യ സഹിഷ്ണുത നാടാണെന്ന് പ്രധാനമന്ത്രി പറഞ്ഞത് ശരിയാണ്. എന്നാൽ ഇന്ത്യൻ സർക്കാർ പുലർത്തുന്നത് അസഹിഷ്ണുത നിലപാടാണെന്നതാണ് പ്രശ്‌നം. ഫാഷിസത്തെ എതിർക്കുന്നവർ മൗനിയായിരിക്കുകയല്ല. അവരുടെ സാന്നിദ്ധ്യമിവിടെയുണ്ടെന്നറിയിക്കേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.
ദാദ്രി സംഭവം ഇന്ത്യാ ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. മാട്ടിറച്ചി കഴിച്ചുവെന്നാരോപിച്ചു കൊന്നുവെന്നല്ല കൊലയെ ആദർശവൽക്കരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. കൊലകൾ പോലും ആഘോഷമാക്കുന്ന സാഹര്യമുണ്ടാകുന്നത് അത്യന്തം ഗുരുതരമായ സാംസ്‌കാരികാധിനിവേശമാണ്. വിവിധ ഭക്ഷണങ്ങൾ കഴിക്കാനും കഴിക്കാതിരിക്കാനുമുള്ള ജനങ്ങളുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തുമ്പോൾ ജനാധിപത്യം എല്ലാ അർഥത്തിലും ചോദ്യം ചെയ്യപ്പെടുകയാണ്. കോർപറേറ്റുകൾ റിപബൽക്കിന്റെ സിംഹാസനത്തിൽ കയറിയിരിക്കുകയെന്നതാണ് ജനാധിപത്യം നേരിടാവുന്ന പ്രതിസന്ധിയെന്ന അബ്രഹാം ലിങ്കൺറെ നിരീക്ഷണം ഏറെ പ്രസക്തമാകുന്ന സംഭവങ്ങളാണ് നമുക്ക് ചുറ്റും അരങ്ങേറുന്നത്. മനുഷ്യന്റെ അടിസ്ഥാനപരമായ നിലനിൽപിന്റെ ആശ്രയമായ ഭക്ഷണം പോലും രോഗാതുരമാവുകയും കോർപറേറ്റുകളുടെ ഔഷധ വ്യവസായത്തിന് സർക്കാറുകൾ കൂട്ടുനിൽക്കുകയും ചെയ്യുമ്പോൾ മറ്റുള്ളവരുടെ വേദനകൾ നാം അറിയാതെ പോവുകയാണ്. മറ്റുള്ളവർ എന്നതിൽ നാമും ഉൾപ്പെടുമെന്ന തിരിച്ചറിവാണ് പൊതുപ്രവർത്തനത്തിന്റെ കേന്ദ്ര ബിന്ദുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. തുടർന്ന് നടന്ന തീം ഷോ മുത്താമ ചിന്തിപ്പിക്കുയും ഉദ്ബുദ്ധരാക്കുകയും ചെയ്യുന്നതായിരുന്നു. നാനുറോളം കുട്ടികളും മുതിർന്നവരും പങ്കെടുത്ത ഷോ കലയുടെ സാമൂഹ്യധർമം അടയാളപ്പെടുത്തി.
ഖത്തർ ചാരിറ്റി എക്്‌സിക്യൂട്ടീവ് ഡയറക്ടർ അബ്ദുന്നാസർ മുഹമ്മദ് അൽ യാഫിഅ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഖത്തർ ചാരിറ്റി പ്രതിനിധി ഇബ്രാഹിം അൽ അലി ഗരീബി അദ്ധ്യക്ഷതവഹിച്ചു. എഫ്.സി.സി എക്‌സിക്യുട്ടീവ് ഡയറക്ടർ ഹബീബ് റഹ്മാൻ കിഴിശ്ശേരി സംസാരിച്ചു.അതിഥികൾക്കുള്ള ഉപഹാരം കെ.സി അബ്ദുല്ലത്തീഫ് , ഗോപിനാഥ് കൈന്ഥാർ, മുഹമ്മദ് ഖുതുബ് എന്നിവർ നിർവഹിച്ചു. നജാഫ് മുഹമ്മദ്, സ്മൃതി ഹരിദാസൻ, ഫാഹിം റമീസ് എന്നിവർ പ്രാർത്ഥനാ ഗാനമാലപിച്ചു. സാംസ്‌കാരികോൽസവത്തിന്റെ ഭാഗമായി ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂളിലും എഫ്.സി.സിയിലുമായി നടന്ന സ്‌കൂൾ കലോൽസവം, എഫ്.സി.സി വനിതാ വേദി വിദ്യാർത്ഥികൾക്കായി അവധിക്കാലത്ത് സംഘടിപ്പിച്ച മലയാള മഴ, എഫ്.സി.സി അറബിക് കോഴ്‌സിന്റെ സർട്ടിഫിക്കറ്റ് വിതരണം, കമ്പവലി, ഷോർട്ട് ഫിലിം കോംപറ്റീഷൻ എന്നിവയുടെ സമ്മാന ദാനവും, ഷാജി മടത്തിൽ രചിച്ച 'പാതിരാപ്പാട്ടിന്റെ തേൻനിലാവുകൾ' കെ.ഇ.എൻ ഷീലാ ടോമിക്ക് കൈമാറി പ്രകാശനവും, മഞ്ചു മിലൻ സംവിധാനം ചെയ്ത എഫ്.സി.സി ഡോക്യുമെന്ററി പ്രദർശനവും പരിപാടിയിൽ നടന്നു. എഫ്.സി.സി ഗവേണിങ് ബോഡി ചെയർമാൻ മുഹമ്മദ് ഖുതുബ് സ്വാഗത പ്രസംഗം നടത്തി.