- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദക്ഷിണാഫ്രിക്കയിൽ നിന്നും മുംബൈയിൽ എത്തിയവർക്ക് ക്വാറന്റൈൻ; പോസറ്റീവായവരുടെ സംമ്പിളുകൾ ജീനോം സീക്വൻസിങ് നടത്തുമെന്നും മേയർ
മുംബൈ: മുംബൈ വിമാനതാവളത്തിൽ എത്തുന്നവരെ ക്വാറന്റൈനിൽ പാർപ്പിക്കും. ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ കണ്ടെത്തിയ സാഹചര്യത്തിലാണ് മുംബൈ മേയറുടെ തീരുമാനം. യാത്രക്കാരിൽ പോസിറ്റിവായവരുടെ സംമ്പിളുകൾ ജീനോം സീക്വൻസിങ് നടത്തുമെന്നും മേയർ അറിയിച്ചു.
പുതിയ കോവിഡ് വകഭേദത്തിനെ കുറിച്ച് ആശങ്കയുണ്ട്, കോവിഡ് പോസിറ്റിവ് റിപ്പോർട്ട് ചെയ്തവരുടെ സാമ്പിളുകൾ ജീനോം സീക്വൻസിങ് നടത്തും. മറ്റ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് യാതൊരു തരത്തിലുള്ള നിരോധനവും ഉണ്ടാകില്ലെന്നും, മുൻകാല അനുഭവങ്ങൾ നിന്നാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്നും മുംബൈ മേയർ കിഷോരി പെഡ്നേകർ പറഞ്ഞു.
ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിവിധ രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ
Next Story