ന്യുയോർക്ക്: നാളെയുടെ വാഗ്ദാനങ്ങളായ ക്രിക്കറ്റ് താരങ്ങളെ വാർത്തെടുക്കുന്നതിനായി കമ്മ്യുണിറ്റി പ്രോഗ്രാമിന്റെ ഭാഗമായുള്ള്ള പരിശീലന ക്യാമ്പ് ക്യൂൻസ് യുണൈറ്റഡ് ക്രിക്കറ്റ് അക്കാഡമി സംഘടിപ്പിക്കുന്നു. മെയ് 7ന് ശനിയാഴ്ച രാവിലെ 9 നു ആരഭിക്കുന്ന പരിശീലന ക്യാമ്പിൽ 5 വയസു മുതൽ 16 വയസുവരെയുള്ള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ന്യുയോർക്ക് ക്യൂൻസ് റോസ് ഡെയിൽ ക്രിക്കറ്റ് കോംപ്ലക്‌സ് സമുച്ചയത്തിൽ വച്ച് നടത്ത പ്പെടുന്ന വിദ്യാർത്ഥികളുടെ പരിശീലനത്തിനു അക്കാഡമി പ്രസിഡന്റ് റ്റോണി ഹിൻഡ്‌സ്, ഡയറക്ടർ ജോർജ് സാമുവേൽ തുടങ്ങിയവർ നേതൃത്വം നൽകും. 

ദേശീയതലത്തിൽ ക്രിക്കറ്റ് കോച്ചിങ്ങ് ക്ലാസുകൾക്കുവേണ്ടി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള പരിശീലകർ പങ്കെടുക്കുന്ന ക്യാമ്പിൽ വിദ്യാർത്ഥികൾക്കുവേണ്ടൂന്ന മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതണ്. കൂടുതൽ വിവരങ്ങൾക്ക്: 9178055290, www.quca.org