ക്വീൻസ് ലാന്റിൽ നിന്നും വെസ്‌റ്റേൺ ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. യാത്രക്കാർ നിർബന്ധമായും 48 മണിക്കൂറിനുള്ളിൽ COVID-19 ടെസ്്റ്റ് നടത്തുകയും 14 ദിവസത്തേക്ക് ക്വാറന്റെയ്ൻ പ്രവേശിക്കുകയും വേണം - അല്ലെങ്കിൽ അവർ നെഗറ്റീവ് ടെസ്റ്റ് നൽകുന്നതുവരെ ക്വാറന്റെയ്‌നിൽ തുടരണം എന്നാണ് നിർദ്ദേശം.

ബ്രിസ്‌ബേനിൽ പുതിയ രോഗം സ്ഥീരികരിച്ചതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. മാർച്ച് 20 മുതൽ വേസ്‌റ്റേൺ ഓസ്‌ട്രേലിയയിലേക്ക് പ്രവേശിക്കുകയും ബ്രിസ്‌ബേനിലെ ഒമ്പത് എക്സ്പോഷർ സൈറ്റുകൾ സന്ദർശിക്കുകയും ചെയ്ത യാത്രക്കാർക്ക് 14 ദിവസത്തേ ക്വാറന്റെയ്‌നും കോവിഡ് -19 ടെസ്റ്റ് നടത്തുകയും ചെയ്യണം. വേസ്റ്റൺ ഓസ്‌ട്രേലിയയിൽ കോവിഡ് മുക്തമായതിനാലും ക്വീൻസ്ലാന്റിലെ സ്ഥിതി മോശമായതിനാലും ആണ് അതിർത്തിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചത്.