- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചോദ്യപേപ്പർ അച്ചടി ഹൈദരാബാദിൽ? പ്രസ്സിനായി ലീഗ് നേതാവ് സമ്മർദ്ദം ചെലുത്തി? എസ്എസ്എൽസി കുട്ടികൾ ചന്ദ്രക്കല കണ്ട് പരീക്ഷ എഴുതൽ തുടരുന്നു; സർക്കാർ പ്രസിൽ നിന്ന് അച്ചടി മാറ്റിയത് ആര്?
തിരുവനന്തപുരം : എസ്എസ്എൽസി ചോദ്യപേപ്പറിലെ ചന്ദ്രക്കലയും നക്ഷത്രവും സംബന്ധച്ചി ദുരൂഹതകൾ തുടരുന്നു. അതിനിടെ പതിവ് തെറ്റിച്ച് സ്വകാര്യ പ്രസിലാണ് ചോദ്യപേപ്പറുകൾ അച്ചടിച്ചതെന്ന അഭിപ്രായവും ഉയരുന്നുണ്ട്. അതീവ രഹസ്യമായി നടക്കുന്ന ചോദ്യപേപ്പർ അച്ചടി കുറച്ചു നാളുകളാണ് സർക്കാർ പ്രസിലാണ് നടന്നിരുന്നത്. ചോദ്യപേപ്പർ ചോർച്ച വിവാദത്തെ ത
തിരുവനന്തപുരം : എസ്എസ്എൽസി ചോദ്യപേപ്പറിലെ ചന്ദ്രക്കലയും നക്ഷത്രവും സംബന്ധച്ചി ദുരൂഹതകൾ തുടരുന്നു. അതിനിടെ പതിവ് തെറ്റിച്ച് സ്വകാര്യ പ്രസിലാണ് ചോദ്യപേപ്പറുകൾ അച്ചടിച്ചതെന്ന അഭിപ്രായവും ഉയരുന്നുണ്ട്. അതീവ രഹസ്യമായി നടക്കുന്ന ചോദ്യപേപ്പർ അച്ചടി കുറച്ചു നാളുകളാണ് സർക്കാർ പ്രസിലാണ് നടന്നിരുന്നത്. ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് അന്നത്തെ ഇടത് സർക്കാരാണ് എസ്എസ്എൽസി പരീക്ഷാ ചോദ്യപേപ്പർ അച്ചടി സർക്കാർ പ്രസ്സുകളിൽ നിർബന്ധമാക്കിയത്. അത് ഇത്തവണ തെറ്റിച്ചെന്നാണ് ഉയരുന്ന വാദം. എന്നാൽ ഇതിനോട് ഔദ്യോഗികമായി ആരും പ്രതികരിക്കുന്നില്ല. ചോദ്യപേപ്പർ അച്ചടിയുടെ രഹസ്യ സ്വഭാവമാണ് അവർ ഉയർത്തിക്കാട്ടുന്നത്.
ചോദ്യപേപ്പറിൽ ചിഹ്‌നം ആവർത്തിക്കുമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം സംശയം ജനിപ്പിക്കുന്നതാണെന്ന് സംഘടനകൾ ആരോപിച്ചു. വിഷയം പ്രിന്ററുടെ തലയിൽ കെട്ടിവച്ച് വകുപ്പ് തടിതപ്പാൻ ശ്രമിക്കുകയാണെന്ന് സംഘടനകൾ കുറ്റപ്പെടുത്തി. ചോദ്യപേപ്പർ അച്ചടിയിലെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് നാഷണൽ ടീച്ചേഴ്‌സ് യൂണിയൻ, കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ എന്നീ സംഘടനകൾ ആവശ്യപ്പെട്ടു. എന്നാൽ വിവാദമുണ്ടാക്കാനുള്ള ഗൂഢശ്രമങ്ങൾ സംഭവത്തിന് പിന്നിലുള്ളതായി കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ, ഗവൺമെന്റ് സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ എന്നീ സംഘടനകൾ ആരോപിച്ചു. അങ്ങനെ അദ്ധ്യാപക സംഘടനകൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങളും നീങ്ങുകയാണ്.
ഏതായാലും സർക്കാർ പ്രസിൽ അച്ചടിച്ചാൽ ഇത്തരം പിഴവുണ്ടാകില്ലെന്നാണ് വാദം. പല തരത്തിലെ ജീവനക്കാർ അവിടെ ഉണ്ട്. അതു കൊണ്ട് തന്നെ അത് തിരുത്തപ്പെടും. ആധുനിക പ്രസുകളിൽ പ്രൊഫഷണലായി അച്ചടിച്ചാലും ഈ പിഴവ് ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഏതോ ഇഷ്ടക്കാരുടെ പ്രസിൽ എസ്എസ്എൽസി ചോദ്യപ്പേപ്പർ അച്ചടിച്ചുവെന്നാണ് വാദം. ഹൈദരാബാദിലെ ഒരു പ്രസിലാണ് അച്ചടി നടന്നതെന്നാണ് പുറത്തുവരുന്ന സൂചനകൾ. വിദ്യാഭ്യാസ വകുപ്പിലെ ചിലരുടെ പ്രത്യേക താൽപ്പര്യ പ്രകാരമാണ് ഇത് നടന്നതെന്നും പറയുന്നു. പ്രത്യേക സമുദായം ഉപയോഗിക്കുന്ന തരത്തിലെ ചന്ദ്രക്കലയാണ് ചോദ്യപേപ്പറിലുള്ളത്. അതും പലതരം ചർച്ചകൾക്ക് വഴി വയ്ക്കുന്നുണ്ട്. മുസ്ലിം ലീഗിലെ ഉന്നത നേതാവാണ് പ്രസിനായി ചരടുവലികൾ നടത്തിയതെന്നും സൂചനയുണ്ട്.
അതിനിടെ അധികൃതർ വ്യക്തമാക്കിയതുപോലെതന്നെ തുടർച്ചയായ മൂന്നാം ദിവസവും എസ്.എസ്.എൽ.സി ചോദ്യ പേപ്പറിൽ ചന്ദ്രക്കലയും നക്ഷത്രവും പ്രത്യക്ഷപ്പെട്ടു. ഇന്നലെ നടന്ന ഫിസിക്‌സ് ഇംഗ്‌ളീഷ് മീഡിയം ചോദ്യപേപ്പറിലാണ് ചിഹ്‌നം പ്രത്യക്ഷപ്പെട്ടത്. സോഷ്യൽ സയൻസിനും മാത്‌സിനും പിന്നാലെ വരുംദിവസങ്ങളിലും ചിഹ്‌നം ആവർത്തിക്കാനിടയുണ്ടെന്ന് പരീക്ഷാ സെക്രട്ടറിയുടെ വിശദീകരണം ഉണ്ടായിരുന്നു. സർക്കാരിന്റെ ഒരു നിരീക്ഷണവുമില്ലാതെ ഏതോ പ്രസിലാണ് ചോദ്യപേപ്പർ അച്ചടിച്ചതെന്നാണ് വ്യക്തമാകുന്നത്.
എസ്എസ്എൽസി ചോദ്യപേപ്പർ അച്ചടിച്ചത് കുട്ടികളുടെ എണ്ണം പരിഗണിക്കാതെയാണെന്നും വാദമുണ്ട് മിക്ക പരീക്ഷകൾക്കും കുട്ടികളുടെ എണ്ണം കണക്കാക്കാതെ ലക്ഷക്കണക്കിനു ചോദ്യപേപ്പറുകളാണ് അധികം അച്ചടിച്ചത്. ഓൺലൈനിൽ നടത്തിയ ഐടി പരീക്ഷയ്ക്കുപോലും അഞ്ചരലക്ഷം ചോദ്യപേപ്പർ അച്ചടിച്ചിട്ടുണ്ട്. ഐടി പരീക്ഷയുടെ മൂല്യനിർണയം കഴിഞ്ഞപ്പോഴാണ് അച്ചടിച്ച ചോദ്യപേപ്പർ സ്‌കൂളുകളിലെത്തിച്ചത്. ഒരു ചോദ്യപേപ്പർ അച്ചടിക്ക് അഞ്ചുരൂപയോളമാണ് ചെലവ്. ഓൺലൈനിൽ നടത്തിയ പരീക്ഷയ്ക്ക് എന്തിനാണ് അഞ്ചരലക്ഷം ചോദ്യപേപ്പർ അച്ചടിപ്പിച്ചതെന്നതിന് അധികാരികൾക്ക് ഉത്തരമില്ല.
അറബി, സംസ്‌കൃതം, ഉറുദു തുടങ്ങിയ ഭാഷാവിഷയങ്ങളുടെ ചോദ്യപേപ്പറുകളും ആവശ്യത്തിന്റെ പത്തിരട്ടിയാണ് അച്ചടിപ്പിച്ചിട്ടുള്ളത്. ഈ വിഷയങ്ങൾ പഠിക്കുന്ന കുട്ടികളുടെ എണ്ണം വിദ്യാഭ്യാസവകുപ്പിന്റെ പക്കൽ കൃത്യമായുണ്ടായിട്ടും ചോദ്യപേപ്പർ തോന്നിയപോലെ അച്ചടിച്ചു.