- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീകരരെ വളർത്തിയത് അയൽരാജ്യങ്ങളിൽ അസ്വസ്ഥതയുണ്ടാക്കാൻ; ഇപ്പോൾ കൊടുത്ത കൈയ്ക്ക് തന്നെ കടിച്ച് ഭീകരരും; ക്വറ്റയിലെ തീവ്രവാദ ആക്രമണം മൂംബൈ മോഡൽ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസിസ്; ലഷ്കറിനെ സംശയിച്ച് പാക് സേന
ക്വറ്റ : ഇന്ത്യയേയും അഫ്ഗാനിസ്ഥാനേയും ബംഗ്ലാദേശിനേയും തകർക്കാനാണ് ഭീകരർക്ക് ചെല്ലും ചെലവും നൽകി പാക്കിസ്ഥാൻ വളർത്തിയത്. ബലൂചിസ്ഥാനും പാക് അധിനിവേശ കാശ്മീരിലുമെല്ലം തീവ്രവാദികൾക്ക് പാക് സൈന്യം അഭയസ്ഥാനം ഒരുക്കി. എന്നാൽ സർജിക്കൽ സ്‌ട്രൈക്കിന്റെ കരുത്തിൽ ഇന്ത്യ ഭീകരർക്ക് പുതു സന്ദേശം നൽകി. ഇനി ആക്രമിക്കപ്പെട്ടാൽ അതേ നാണയത്തിൽ തിരിച്ചടി. ഇതോടെ പാക് സൈന്യത്തിന്റെ നിയന്ത്രണത്തിൽ നിന്ന് ഭീകരർ പിന്മാറ്റം തുടങ്ങി. ഇത് വിനായാകുന്നത് പാക്കിസ്ഥാന് തന്നെയാണ്. ബലൂചിസ്ഥാൻ തലസ്ഥാനമായ ക്വറ്റയിലെ പൊലീസ് ട്രെയിനിങ് അക്കാദമിയിലുണ്ടായ ഭീകരാക്രമണത്തിൽ പാക് സൈന്യത്തെ പോലും അമ്പരപ്പിച്ചു. തീവ്രവാദം വളർത്തിയതിന് കിട്ടിയ തിരിച്ചടി. അറുപത് സൈനികരാണ് മരിച്ചത്. അതും വെറും മൂന്ന് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ. ഇതിന് മുമ്പും പാക്കിസ്ഥാനിൽ ഭീകരാക്രമണം ഉണ്ടായിരുന്നു. അത് സാധു ജനങ്ങളെ കൊന്ന് സർക്കാരിനെ ഭയപ്പെടുത്താനുള്ള തന്ത്രമായിരുന്നു. സ്‌കൂളിൽ കയറി പിഞ്ചു കുഞ്ഞുങ്ങളെ കൊന്നത് പോലും ഉണ്ടായി. എന്നാൽ ക്വറ്റയിലെ ആക്രമണം
ക്വറ്റ : ഇന്ത്യയേയും അഫ്ഗാനിസ്ഥാനേയും ബംഗ്ലാദേശിനേയും തകർക്കാനാണ് ഭീകരർക്ക് ചെല്ലും ചെലവും നൽകി പാക്കിസ്ഥാൻ വളർത്തിയത്. ബലൂചിസ്ഥാനും പാക് അധിനിവേശ കാശ്മീരിലുമെല്ലം തീവ്രവാദികൾക്ക് പാക് സൈന്യം അഭയസ്ഥാനം ഒരുക്കി. എന്നാൽ സർജിക്കൽ സ്‌ട്രൈക്കിന്റെ കരുത്തിൽ ഇന്ത്യ ഭീകരർക്ക് പുതു സന്ദേശം നൽകി. ഇനി ആക്രമിക്കപ്പെട്ടാൽ അതേ നാണയത്തിൽ തിരിച്ചടി. ഇതോടെ പാക് സൈന്യത്തിന്റെ നിയന്ത്രണത്തിൽ നിന്ന് ഭീകരർ പിന്മാറ്റം തുടങ്ങി. ഇത് വിനായാകുന്നത് പാക്കിസ്ഥാന് തന്നെയാണ്.
ബലൂചിസ്ഥാൻ തലസ്ഥാനമായ ക്വറ്റയിലെ പൊലീസ് ട്രെയിനിങ് അക്കാദമിയിലുണ്ടായ ഭീകരാക്രമണത്തിൽ പാക് സൈന്യത്തെ പോലും അമ്പരപ്പിച്ചു. തീവ്രവാദം വളർത്തിയതിന് കിട്ടിയ തിരിച്ചടി. അറുപത് സൈനികരാണ് മരിച്ചത്. അതും വെറും മൂന്ന് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ. ഇതിന് മുമ്പും പാക്കിസ്ഥാനിൽ ഭീകരാക്രമണം ഉണ്ടായിരുന്നു. അത് സാധു ജനങ്ങളെ കൊന്ന് സർക്കാരിനെ ഭയപ്പെടുത്താനുള്ള തന്ത്രമായിരുന്നു. സ്‌കൂളിൽ കയറി പിഞ്ചു കുഞ്ഞുങ്ങളെ കൊന്നത് പോലും ഉണ്ടായി. എന്നാൽ ക്വറ്റയിലെ ആക്രമണം സുരക്ഷാ സേനയ്ക്ക് നേരെയാണ്. അതായത് ചെല്ലും ചെലവും കൊടുത്ത് വളർത്തിയ ഭീകരർ പണി കൊടുക്കാൻ തുടങ്ങിയിരിക്കുന്നു.
വൻ ആയുധങ്ങളും ചാവേർ ബോംബുകൾ സ്ഥാപിച്ച വസ്ത്രങ്ങളും ധരിച്ച ഭീകരർ തിങ്കളാഴ്ച അർധരാത്രിയാണ് ആക്രമണം അഴിച്ചുവിട്ടത്. നൂറിലധികം പേർക്ക് പരുക്കേറ്റു. ആക്രമണം നടന്നു 30 മിനിറ്റിനുശേഷമാണ് തിരിച്ചടിക്കാൻ പാക്കിസ്ഥാൻ പൊലീസ് എത്തിയതു പോലും. തീർത്തും അപ്രതീക്ഷിതമായിരുന്നു ആക്രമണം. ഭീകരർ കെട്ടിടത്തിനകത്ത് കയറുമ്പോൾ ഏതാണ്ട് എഴുന്നൂറോളം പൊലീസ് കേഡറ്റ്‌സും ട്രെയിനികളും അവരുടെ പരിശീലകരുമാണ് അക്കാദമിക്കുള്ളിൽ ഉണ്ടായിരുന്നത്. ഏറ്റുമുട്ടൽ നാലുമണിക്കൂറോളം നീണ്ടുനിന്നുവെന്ന് ബലൂചിസ്ഥാൻ ആഭ്യന്തരമന്ത്രി അറിയിച്ചു.
അക്കാദമിയുടെ ഗെയ്റ്റിനു മുന്നിലെ ചെക്‌പോസ്റ്റിൽ കാവൽ നിൽക്കുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ രണ്ടു ഭീകരർ വെടിവച്ചുവീഴ്‌ത്തി. ഈ സമയം മൂന്നാമത്തെ ഭീകരൻ പൊലീസ് അക്കാദമിയുടെ മതിൽ ചാടിക്കടക്കുകയായിരുന്നു. കെട്ടിടത്തിനുള്ളിൽ കയറിയ ഭീകരർ പൊലീസുകാരും പരിശീലനത്തിനായി എത്തിയവരും കിടക്കുന്ന ഡോർമെറ്ററിയിൽ പ്രവേശിക്കുകയും വെടിയുതിർക്കുകയുമായിരുന്നു. ആക്രമണം നടത്തുന്നതിനിടെ ഭീകരർ അവരെ നിയന്ത്രിച്ചിരുന്നവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്. അതായത് മുംബൈ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. ആക്രമണം നടത്തിയ മൂന്നു ഭീകരരുടെയും ചിത്രങ്ങൾ പുറത്തുവിട്ടാണ് ആക്രമണം നടത്തിയത് തങ്ങളാണെന്ന് ഐസിസ് അവകാശപ്പെട്ടത്. ക്വറ്റയിൽ കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന ഭീകരാക്രമണത്തിന്റെയും ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തിരുന്നു. എന്നാൽ താലിബാനുമായി ചേർന്നു പ്രവർത്തിക്കുന്ന ലഷ്‌കറെ ജാങ്്‌വിയെന്ന ഭീകര സംഘടനയെയാണ് പാക്ക് സർക്കാർ സംശയിക്കുന്നത്. ഇതെല്ലാം പാക് സൈന്യത്തിന്റെ സൃഷ്ടിയാണെന്നതാണ് വസ്തുത. ഇത് തന്നെയാണ് ബലൂചിസ്ഥാൻ ആക്രമണം പാക്കിസ്ഥാനെ ഇത്രയേറെ വേദനിപ്പിക്കുന്നതും.