കുവൈത്ത് :ഇന്ത്യൻ ഇസ്ലാഹി സെന്റർ വെളിച്ചം വിങ് സംഘടിപ്പിച്ച ഖുർആൻ ഓൺലൈൻ അന്താരാഷ്ട്ര ക്വിസ്സ് മത്സരത്തിലെ ഗ്രാന്റ് ഫിനാലയിൽ ഒന്നാം സ്ഥാനം അഖ്‌നെസ് ഹാഷിം (അബുദാബി) കരസ്ഥമാക്കി. രണ്ടാം സ്ഥാനം നൗഫൽ എടി (കുവൈത്ത്), മൂന്നാം സ്ഥാനം ഷെറിനാ ഹാരിസ് (മാത്തോട്ടം) എന്നിവർ നേടി.ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കണ്ണൂർ സ്വദേശിയായ അക്‌നസ് ഹാഷിം അബൂദാബി അഡ്‌നോക് കമ്പനിയിൽ എൺവയൺമെന്റ് ടെക്ടീഷ്യനായി പ്രവർത്തിച്ചുവരികയാണ്.

കുവൈത്ത് സെൻട്രൽ ബാങ്കിലെ ജീവനക്കാരനായ നൗഫൽ കൊയിലാണ്ടി സ്വദേശിയാണ്. ഷെറീന ഹാരിസ് കോഴിക്കോട് മാത്തോട്ടം സ്വദേശിയാണ്. വരെ കൂടാതെ ഇരുപത്തി ഒന്ന് വീക്ക്‌ലി ക്വിസ് ജേതാക്കളേയും സമ്മാനർഹരായി കണ്ടെത്തിയിട്ടുണ്ട്.

ജർമനി,ഇന്തോനേഷ്യ,ഇംഗ്ലണ്ട്,അമേരിക്ക ,കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ, ഖത്തർ, സൗദ്യ അറേബ്യ, അബൂദാബി, ഷാർജ, ദുബായ്, ബാംഗ്ലൂർ, കേരള തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളാണ് മത്സരത്തിൽ പങ്കെടുത്തത്. മർഹും മുഹമ്മദ് അമാനി മൗലവിയുടെ പരിഭാഷ അവലംബിച്ച് സൂറ. ശുഅറാഇനെ അടിസ്ഥാനമാക്കിയാണ് മത്സരം നടന്നത്. വിജയികൾക്കുള്ള സമ്മാന വിതരണം ഐ.ഐ.സിയുടെ പൊതുപരിപാടിയിൽ വെച്ച് നടക്കും.

വിജയികളെ കണ്ടെത്താനായി ചേർന്ന വെളിച്ചം സമിതിയിൽചീഫ് പരീക്ഷാ കൺട്രോളർ മൗലവി അബ്ദുന്നാസർ മുട്ടിൽ അദ്ധ്യക്ഷനായിരുന്നു.ഐടി കോഡിനേറ്റർ സഅദ് പുളിക്കൽ സ്വാഗതം പറഞ്ഞു.മനാഫ് മാത്തോട്ടം തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.കോഡിനേറ്റർമാരായ സൈദ് മുഹമ്മദ് റഫീദ്,അബ്ദുൽ ജബ്ബാർ,നബീൽ എന്നിവർ സംസാരിച്ചു.