- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ സരിതയ്ക്ക് പിന്നിൽ നിലയുറപ്പിച്ചത് ക്വട്ടേഷൻ സംഘം; സരിതയുടെ യാത്രയ്ക്കിപ്പോൾ റഷ്യൻ കോളനിയിലെ ഗുണ്ടാസംഘത്തിന്റെ സംരക്ഷണം
കൊച്ചി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മന്ത്രിമാർക്കുമെതിരേ കടുത്ത ആരോപണങ്ങളുമായി സോളാർ കേസിലെ പ്രതി സരിത എസ് നായർ രണ്ട് ദിവസമായി മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. സരിതയക്ക് പിന്നിൽ ആരെന്ന ചോദ്യം വിവിധ കോണുകളിൽ നിന്നും ഉയരുകയും ചെയയുന്നു. സിപിഎമ്മും ബാർ മുതലാളിമാരും ആണെന്നാണ് ഉമ്മൻ ചാണ്ടിയും കോൺഗ്രസ് നേതാക്കളും ആരോപിക്കു
കൊച്ചി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മന്ത്രിമാർക്കുമെതിരേ കടുത്ത ആരോപണങ്ങളുമായി സോളാർ കേസിലെ പ്രതി സരിത എസ് നായർ രണ്ട് ദിവസമായി മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. സരിതയക്ക് പിന്നിൽ ആരെന്ന ചോദ്യം വിവിധ കോണുകളിൽ നിന്നും ഉയരുകയും ചെയയുന്നു. സിപിഎമ്മും ബാർ മുതലാളിമാരും ആണെന്നാണ് ഉമ്മൻ ചാണ്ടിയും കോൺഗ്രസ് നേതാക്കളും ആരോപിക്കുന്നത്. എന്നാൽ സംസ്ഥാനത്തെ പിടിച്ചുലയ്ക്കുന്ന വിധത്തിൽ മൊഴി നൽകാൻ സരിത എത്തുന്നത് ഒരുസംഘത്തിന്റെ സംരക്ഷണയിൽ ആണ്.
കഴിഞ്ഞ ദിവസങ്ങളിൽ മാദ്ധ്യമങ്ങളുമായി സരിത സംസാരിക്കുമ്പോഴും ചുറ്റും തടിമിടുക്കുള്ള ആൾക്കാർ നിൽക്കുന്നത് കാണാം. സരിത പോകുന്നവഴിയെ പിന്നാലെ ഇവർ സഞ്ചരിക്കുന്നുണ്ട്. ആരാണ് സരിതയ്ക്ക് സംരക്ഷണം തീർക്കുന്നത് എന്ന് അന്വേഷിച്ചപ്പോൾ ലഭിച്ചതാകട്ടെ ഒരു ക്വട്ടേഷൻ സംഘം തന്നെയാണെന്നാണ് വ്യക്തമായത്.
കൊച്ചി, കടവന്ത്ര, പനമ്പിള്ളി നഗറിനു സമീപം റഷ്യൻ കോളനിയിലെ ഗുണ്ടാസംഘമാണ് സരിതക്കു പിന്നിൽ ഇപ്പോൾ നിലയുറപ്പിച്ചിട്ടുള്ളത്. കൊച്ചിയിലേയും പരിസര പ്രദേശങ്ങളിലേയും നിരവധി കേസുകളിലെ പ്രതികളാണിവർ. ഇവരുടെ സംരക്ഷണയിലാണ് സരിതയുടെ ഇപ്പോഴത്തെ യാത്രകൾ. ഒരു മുൻ കൗൺസിലറുടെ നേതൃത്വത്തിലുള്ളതാണ് ഈ ക്വട്ടേഷൻ സംഘാംഗങ്ങൾ എന്നാണ് റിപ്പോർട്ട്. കൊച്ചി നഗരത്തിലെ മിക്ക ക്വട്ടേഷൻ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് ഈ നേതാവാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
അടുത്തയിടെ സരിത എസ്. നായർ കൊച്ചിയിലെത്തിയാൽ ഈ സംഘാംഗങ്ങളുടെ പിൻബലമുണ്ടാകും. കൊച്ചിയിലെ തന്നെ ചില കോൺഗ്രസ്സ് നേതാക്കൾക്കെതിരെ സരിത പരാമർശമുയർത്തിയതിനു ശേഷമാണ് ക്വട്ടേഷൻ സംഘവും സരിതയ്ക്ക് പിന്നിൽ നിലയുറപ്പിച്ചത്. സരിതയ്ക്ക് പിന്നിൽ ഇപ്പോൾ അണിനിരന്നിരിക്കുന്നവർ തന്നെയാണ് ഈ സംഘത്തെയും ഏർപ്പാടാക്കി നൽകിയിരിക്കുന്നത് എന്നതാണ് പുറത്തുവരുന്ന വിവരം.
അതേസമയം ഈ ക്വട്ടേഷൻ സംഘങ്ങൾക്ക് രാഷ്ട്രീയത്തിന് അതീതമായ ബന്ധമുണ്ടെന്നും അറിയപ്പെടുന്നു. ഇവർക്ക് പിന്നിൽ കോൺഗ്രസ്സിന്റെ ഒരു വിഭാഗവും നിലയുറപ്പിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു. മുൻ കെ പി സി സി യിലെ ഒരു പ്രമുഖൻ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതായും പറയപ്പെടുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയ സരിതയെ സ്വാധീനിക്കാൻ ശ്രമമുണ്ടാകും എന്ന നിഗമനത്തിലാണ് ഈ സംഘാഗങ്ങളെ നിയോഗിച്ചതെന്നുമാണ് സൂചനകൾ.